ഇത് തിരിച്ചു വരവൊന്നുമല്ല…! ഞാന്‍ എന്റെ കൊച്ചിന്റെ ഡെലിവറിക്ക് വേണ്ടി ഒരു ചെറിയ ലീവ് എടുത്തതാണ്..!

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് മിയ ജോര്‍ജ്. ഒരു സ്‌മോള്‍ ഫാമിലി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമാ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. മെമ്മറീസ്, വിശുദ്ധന്‍, അനാര്‍ക്കലി, പാവാട, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് മിയ ജോര്‍ജ്. ഒരു സ്‌മോള്‍ ഫാമിലി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമാ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. മെമ്മറീസ്, വിശുദ്ധന്‍, അനാര്‍ക്കലി, പാവാട, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളിലൂടെ താരം മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് വെള്ളിത്തിരയില്‍ എത്തി. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം നടന്നത്. അശ്വിന്‍ എന്നാണ് മിയയുടെ ഭര്‍ത്താവിന്റെ പേര്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട് ലൂക്ക. അമ്മയെ പോലെ തന്നെ കുഞ്ഞ് ലൂക്കയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രസവ ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മിയ.

പ്രൈസ് ഓഫ് പോലീസ് എന്ന സിനിമയാണ് താരം ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പൂജയുടെ ഭാഗമായി പൊതുവേദിയല്‍ എത്തിയ മിയ താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറയുകയാണ്. എല്ലാവരും തന്റെ തിരിച്ചു വരവിനെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു.. അതിന് ഈ പൊതുവേദിയില്‍ വെച്ച് തന്നെ മറുപടി തരാം എന്ന് പറഞ്ഞുകൊണ്ടാണ് മിയ സംസാരിച്ചത്. തിരിച്ചു വരന്നുണ്ടോ.. കഥ കേള്‍ക്കുന്നുണ്ടോ.. ഇനി വരുമോ എന്നെല്ലാം പലരും ചോദിച്ചു… ഞാന്‍ എന്റെ കൊച്ചിന്റെ ഡെലിവറിയ്ക്ക് വേണ്ടി ഒരു ചെറിയ ലീവ് എടുത്തു എന്നല്ലാതെ സിനിമ വിട്ട് എവിടേയും പോയിട്ടില്ല.

ആ ലീവ് എടുക്കാതെ വേറെ മാര്‍ഗമില്ലല്ലോ.. ഗര്‍ഭാവസ്ഥയില്‍ പോലും അഭിനയിക്കാന്‍ താന്‍ തയ്യാറായിരുന്നു, പക്ഷേ അത്തരത്തിലുള്ള കഥാപാത്രങ്ങളൊന്നും തന്നെ തേടി വന്നിരുന്നില്ല. സിനിമ തന്നെയാണ് തനിക്ക് ഇഷ്ടപ്പെട്ട മേഖല, ഇവിടെ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.

അതുകൊണ്ട് തന്നെ തിരിച്ചു വരവ് തിരിച്ചു പോക്ക് എന്നൊന്നുമായി ഇതിനെ കാണേണ്ടതില്ലെന്നും നടി പറഞ്ഞു. ഇതിന് മുന്‍പും അഭിമുഖങ്ങളിലും ഗര്‍ഭകാലത്തുള്ള അവധി ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായാലും അനിവാര്യമാണെന്നും അത് സ്വാഭാവികമായ കാര്യം അല്ലേ എന്നും താരം ചോദിച്ചിരുന്നു.