വിവാഹ സാരിയില്‍ ഡാന്‍സ് കളിച്ച് മിയ; വീഡിയോ വൈറലാകുന്നു

വ്യത്യസ്തമായ അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹസാരിയില്‍ മനോഹരമായ ചുവടുകള്‍…

വ്യത്യസ്തമായ അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹസാരിയില്‍ മനോഹരമായ ചുവടുകള്‍ വെക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. നിരവധി പേരാണ് സ്നേഹം അറിയിച്ച് കമന്റുകളിട്ടത്. അമിറയുടെ കളക്ഷനില്‍ നിന്നുള്ളതാണ് മിയയുടെ മനോഹരമായ ഈ സാരി. ഫെമി ആന്റണിയാണ് താരത്തെ ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിങ്: ശബരീനാഥ്.

 

View this post on Instagram

 

A post shared by miya (@meet_miya)

വിവാഹ ശേഷവും കുഞ്ഞിന്റെ ജനനശേഷവും സിനിമയില്‍ നിന്നും ഇടവേള എടുത്ത മിയ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്. തമിഴ് ചിത്രം ‘കോബ്ര’യാണ് മിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞു നില്‍ക്കുകയാണ് മിയ ഇപ്പോള്‍. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു മിയ.

miya (8)

മകന്‍ ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും പങ്കുവെക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.