നടി മൃദുലയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹം ഉടൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി മൃദുലയുടെ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹം ഉടൻ

mridula-encagement-photos

അവതാരകയായും നടിയായും പ്രേക്ഷ മുന്നില്‍ എത്തിയ താരമാണ് മൃദുല മുരളി. മാഹന്‍ലാല്‍ നായകനായെത്തിയ റെഡ് ചില്ലീസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ മൃദുലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മൃദുല വിവാഹിതയാകാന്‍ പോകുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

mridula murali engagement

മൃദുലയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രം പങ്കുവെച്ച്‌ ഗായികയും അടുത്ത സുഹൃത്തുമായ അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെയുള്ള നിഥിന്‍ മാലിനി വിജയ് ആണ് മൃദുലയുടെ വരന്‍.

mridula-encagement-photos

മൃദുലയുടേത് പ്രണയവിവാഹമാണെന്ന് സൂചന നല്‍കുകയാണ് അമൃത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങല്‍…എന്റെ അടുത്ത സുഹൃത്ത് മൃദുല മുരളിയും അവളുടെ പ്രണയവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു.

 

mridula murali engagementനമ്മുടെ ഓര്‍മ്മകള്‍ സ്‌കൂള്‍ മുതല്‍ തുടങ്ങുകയല്ലേ. 14 വര്‍ഷമായിരിക്കുന്നു മൃദൂ…നിന്റെ ഈ ചിരി വളരെയധികം സന്തോഷം തരുന്നു. ദൈവത്തിന്റെ അനുഗഹം എല്ലായ്‌പ്പോഴും നിനക്കൊപ്പമുണ്ടാകട്ടെ, ലവ് യു’ അമൃത ഫേസ്ബുക്കില്‍ കുറിച്ചു. അമൃതയ്‌ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിലുണ്ട്. അതേസമയം ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

 

Trending

To Top
Don`t copy text!