സ്ത്രീകളെ താഴ്ത്തിക്കെട്ടി സംസാരിക്കില്ല..! ഞാനും ഒരു അമ്മയാണ്! – മൈഥിലി

ഞാന്‍ എവിടേയും ഡബ്ല്യുസിസി എന്ന സംഘടനെ കുറിച്ച് മോശമായി പരാമര്‍ശിച്ചിട്ടില്ലെന്ന് നടി മൈഥിലി. ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു നടി. എനിക്ക് ഡബ്ല്യൂ.സി.സിയെ കുറിച്ച് അറിവ് ഒന്നും ഇല്ലെന്നാണ് സത്യം പറഞ്ഞാല്‍ ഞാന്‍ പറഞ്ഞത് എന്നാണ് മൈഥിലി പറയുന്നത്. എനിക്ക് സ്ത്രീകളുടെ സംഘടനയായ ഈ ഡബ്ല്യു.സി.സിയെ കുറിച്ച് കൂടുതലൊന്നും അറിയില്ല.. എനിക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ല എന്നുമാണ് ഞാന്‍ പറഞ്ഞത് എന്നും മൈഥിലി അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

അവരില്‍ ആരും എന്നെ ഇതുവരെ സമീപിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ അതേ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.. അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ലല്ലോ.. അന്നും ഇന്നും ഞാന്‍ പറയുന്നത് അത് മാത്രമാണ്.. ഇനി അങ്ങനെ തന്നെ ആയിരിക്കും ഇനിയും പ്രവര്‍ത്തിക്കുന്നത്. ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ വരുന്നതും.. നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും എല്ലാം വളരെ നല്ല കാര്യങ്ങളാണ്.. അല്ലാതെ ഞാന്‍ ആരേയും ഡീഗ്രേഡ് ചെയ്ത് സംസാരിച്ചിട്ടില്ല..

സ്ത്രീകളെ ഒരിക്കലും ഞാന്‍ ഡീഗ്രേഡ് ചെയ്ത് സംസാരിച്ചിട്ടില്ല.. ഇനി സംസാരിക്കുകയും ഇല്ല.. ഞാനും ഒരു സ്ത്രീയാണ്.. അമ്മയാണ്.. അമ്മയാകാന്‍ പോകുന്നു.. അതുകൊണ്ട് ഒരിക്കലും ഞാന്‍ സ്ത്രീകളെ താഴ്ത്തികെട്ടി സംസാരിക്കില്ല എന്നും മൈഥിലി പറയുന്നു. താരസംഘടനകളില്‍ അമ്മയില്‍ മാത്രമേ വിശ്വസിക്കുന്നുള്ളുവെന്ന് പറഞ്ഞത് തന്റെ

വ്യക്തിപരമായ അഭിപ്രായമാണെന്ന് നടി മൈഥിലി പറഞ്ഞിരുന്നു.അതേസമയം, ചട്ടമ്പി എന്ന സിനിമയാണ് മൈഥിലി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിവാഹം കഴിഞ്ഞ സന്തോഷത്തിന് പുറമെ തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ മൈഥിലിയും ഭര്‍ത്താവും.

Nikhina