മൈഥിലിയ്ക്ക് വരനായി സമ്പത്ത്..! ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം..!

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തില്‍ മാണിക്യം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മൈഥിലി എന്ന നടി മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് ഒരുപാട് സിനിമകളില്‍ നായികയായും സഹ നടിയായും മൈഥിലി എത്തിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ മേരാനാം ഷാജി എന്ന സിനിമയ്ക്ക് ശേഷം മൈഥിലി ചെറിയ ഒരു ഇടവേള അഭിനയ രംഗത്ത് നിന്ന് എടുത്തു എങ്കിലും താരത്തിന്റെ ഏറ്റവും പുതിയ സിനിമ ചട്ടമ്പിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് വിവരം.

ഇപ്പോഴിതാ മൈഥിലിയുടെ ആരാധകരെ തേടി മറ്റൊരു പുതിയൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. നടി മൈഥിലി വിവാഹിതയായ വിവരമാണ് പുറത്ത് വരുന്ന്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. സമ്പത്താണ് വരന്‍. ഇദ്ദേഹം ആര്‍കിടെക്റ്റ് ആണ്. ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

താരത്തിന്റെ വിവാഹ വിവരം അറിഞ്ഞ് സിനിമാ രംഗത്തുളള നിരവധിപ്പേരാണ് മൈഥിലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്. നടി അനുമോള്‍ മൈഥിലിയ്ക്ക് വേണ്ടി കുറിച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

നിന്നെ കുറിച്ച് ഓര്‍ത്ത് ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നീ അര്‍ഹിക്കുന്നുണ്ട്. വിവാഹ ആശംസകള്‍ എന്നാണ് നടി അനുമോള്‍ മൈഥിലിയ്ക്ക് വേണ്ടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍

കുറിച്ചിരിക്കുന്നത്. ഒപ്പം ആരാധകരും പ്രിയപ്പെട്ട നടി മൈഥിലിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്.

 

 

 

Aswathy