‘ഇതാണ് എന്റെ ആർട്ട്, ആർട്ടിസ്റ്റും’: മനോഹര ചിത്രം പങ്കുവച്ച് മൈഥിലി!

അടുത്തിടെയാണ് നടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും ആദ്യത്തെ കൺമണിയായി ആൺ കുഞ്ഞ് ജനിച്ചത്.കുഞ്ഞിന് നീൽ സമ്പത്ത് എന്ന് പേരിട്ടിരിക്കുന്നത്. ഏപ്രിൽ 28നായിരുന്നു മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇക്കഴിഞ്ഞ സപ്തംബറിലൽ തിരുവോണ ദിനത്തിലാണ് താനൊരു അമ്മയാവാൻ പോവുന്നു എന്ന വാർത്ത മൈഥിലി ആരാധകരെ അറിയിച്ചത്.

മൈഥിലിയുടെ വളകാപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഗർഭകാലത്തെ തന്റെ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുക്കുകയാണ് താരം. മൈഥിലിയുടെ നിറവയറിൽ ഒരു രസകരമായ ചിത്രം വരച്ചതാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. l’Here is my Art and the Artist’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഭർ്ത്താവ് സമ്പത്തിനെയും കാണാം.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കേരള കഫെ, ഈ അടുത്തകാലത്ത്,സോൾട്ട് ആൻഡ് പെപ്പെർ, വെടിവഴിപാട്, ഞാൻ ചട്ടമ്പിനാട്, മാറ്റിനി, മായമോഹിനി,ലോഹം തുടങ്ങിയ നിരവധി സിനിമകളിൽ മൈഥിലി അഭിനയിച്ചിട്ടുണ്ട്.

Aiswarya Aishu