ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നമിത; ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ നടിയാണ് നമിത. പുലിമുരുകനിലെ ജൂലിയായും മലയാളത്തില്‍ താരം തിളങ്ങി. തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് നമിത. എന്നാല്‍ ഗ്ലാമര്‍ പ്രദര്‍ശനം…

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ നടിയാണ് നമിത. പുലിമുരുകനിലെ ജൂലിയായും മലയാളത്തില്‍ താരം തിളങ്ങി. തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് നമിത. എന്നാല്‍ ഗ്ലാമര്‍ പ്രദര്‍ശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ തനിക്കാകുമെന്ന് നമിത തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നമിത തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കൊറിയോഗ്രാഫറായ കലാ മാസ്റ്ററും ഒപ്പം നമിതയും പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയില്‍ അതിസുന്ദരിയായാണ് നമിതയെ ചിത്രങ്ങളില്‍ കാണാനാവുക.

സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 നവംബര്‍ തിരുപ്പതിയില്‍ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

പിറന്നാള്‍ ദിനത്തിലാണ് ഗര്‍ഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാമെന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.