താൻ ഉടൻ വിവാഹിതയാകും !! ഇനി വിവാഹം നീട്ടില്ല, നന്ദിനി - മലയാളം ന്യൂസ് പോർട്ടൽ
Film News

താൻ ഉടൻ വിവാഹിതയാകും !! ഇനി വിവാഹം നീട്ടില്ല, നന്ദിനി

kousalya

കരുമാടി കുട്ടനിലെ നന്ദിനിയെ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതിലെ തമ്പുരാട്ടി കുട്ടിയെ ആർക്കും മറക്കുവാൻ സാധിക്കില്ല. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു നന്ദിനി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നന്ദിനി വീണ്ടും മലയാളത്തിലെത്തിയത്. കുടുംബ തിരക്കുകള്‍ കാരണം സിനിമയില്‍ നിന്ന് മാറി നിന്നതാണ് നന്ദിനി എന്നാണ് ആരാധകര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ 40 വയസ്സായിട്ടും നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. തന്റെ വിവാഹത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.

kousalya

ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കിലും വിവാഹമാണ് തന്റെ സ്വപ്നമെന്നും വീട്ടില്‍ ആലോചനകള്‍ എല്ലാം കാര്യമായി നടക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ട്. വിവാഹം ഇനി അധികം വൈകില്ലെന്നാണ് നന്ദിനി പറയുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി വീണ്ടും തിരിച്ചെത്തിയത്.

Join Our WhatsApp Group

Trending

To Top
Don`t copy text!