മലയാളത്തിന്റെ മാധുരി ദീക്ഷിത്ത്..! വീഡിയോ പങ്കുവെച്ച് നവ്യ നായര്‍

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ വീണ്ടും തിരിച്ച് വന്നപ്പോള്‍ ആരാധകര്‍ ആ വരവ് ആഘോഷമാക്കിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല.. നവ്യയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും നിലപാടുകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. നവ്യ സാരിയണിഞ്ഞ് അതീവ സുന്ദരിയായി നടന്നു വരുന്ന ഒരു വീഡിയോ ആണിത്.

പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം, അപ്പോഴുള്ള വീഡിയോ ആണിത്. സ്ലീവ്‌ലെസ് ബ്ലൗസിന് ഒപ്പം സാരി അണിഞ്ഞ് എത്തിയ നവ്യയെ കാണാന്‍ മാധുരി ദീക്ഷിത്തിനെ പോലിരിക്കുന്നു എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്.. പ്രിയപ്പെട്ട നവ്യ.. നിങ്ങളാണ് മലയാളത്തിന്‍െ മാധുരി ദീക്ഷിത്ത് എന്നാണ് നവ്യ പങ്കുവെച്ച് വീഡിയോയ്ക്ക് അടിയിലായി ചിലര്‍ കുറിയ്ക്കുന്ന കമന്റുകള്‍… എന്നും ഇങ്ങനെ സുന്ദരിയും സന്തോഷവതിയും ആയിരിക്കൂ എന്നും ആരാധകര്‍ നവ്യയോടായി പറയുന്നു..

വിവാഹം, കുട്ടി എന്നിങ്ങനെ വ്യക്തി ജീവിതത്തിലെ മറ്റ് തിരക്കുകള്‍ കാരണം കുറച്ച് നാളത്തേക്ക് സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന നവ്യ.. ഒരുത്തീ എന്ന സിനിമയിലൂടെയാണ് വീണ്ടും തിരിച്ചു വന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ഒരുത്തീ.

ചിത്രത്തില്‍ നവ്യയുടെ പ്രകടനവും ഗംഭീരമായിരുന്നു. ഒരുത്തീ എന്ന സിനിമ വിജയമായി മാറിയതോടെ ഈ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്, അതേസമയം, കൂടുതല്‍ സിനിമകളുമായി നവ്യ ഇനി മലയാള സിനിമയില്‍ സജീവമായി തുടരും എന്നാണ് ആരാധകരുടെ പൂര്‍ണ വിശ്വാസം.

Previous articleവീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തി, സിനിമാ പിന്നണി ഗായകന്‍ അറസ്റ്റില്‍!
Next articleപാപ്പന്റെ ജിസിസി ബുക്കിംഗ് ആരംഭിച്ചു..! സുരേഷേട്ടാ ഞങ്ങള്‍ കാത്തിരിക്കുന്നു എന്ന് ആരാധകര്‍!