റംസാനൊപ്പം ഹൃദയം കവരുന്ന ചുവടുകളുമായി നിരഞ്ജന അനൂപ്!!! കൈയ്യടിച്ച് ആരാധകര്‍

ഹൃദയം കവരുന്ന പുത്തന്‍ നൃത്ത വീഡിയോയുമായി നടി നിരഞ്ജന അനൂപും റിയാലിറ്റി ഷോ താരം റംസാന്‍ മുഹമ്മദും. ‘അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ…സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടേയും ഹൃദ്യമായ ചുവടുകള്‍. നിരഞ്ജന…

ഹൃദയം കവരുന്ന പുത്തന്‍ നൃത്ത വീഡിയോയുമായി നടി നിരഞ്ജന അനൂപും റിയാലിറ്റി ഷോ താരം റംസാന്‍ മുഹമ്മദും. ‘അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ…സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടേയും ഹൃദ്യമായ ചുവടുകള്‍.

നിരഞ്ജന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഈ റൊമാന്റിക് ഡാന്‍സ് വീഡിയോക്ക് കമന്റുമായെത്തിയത്. നിഖില വിമല്‍, മൃദുല മുരളി, ലെന തുടങ്ങിയ നടിമാരും ഇരുവരെയും പിന്തുണച്ച് എത്തിയിട്ടുണ്ട്.



ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് റംസാന്‍. നേരത്തെ നടി സാനിയ ഇയ്യപ്പനൊപ്പമുള്ള നൃത്ത വീഡിയോയും റംസാന്‍ പങ്കുവെച്ചിരുന്നു. കൊച്ചി മെട്രോയ്ക്കു മുന്നിലുള്ള റംസാന്റെ നൃത്തച്ചുവടുകളും വൈറലായിരുന്നു. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ചുവടുവെച്ചും റംസാന്‍ ആരാധകരുടെ കൈയ്യടി നേടിയിരുന്നു.