നാൽപ്പതിൽ ഒരു വളകാപ്പ് , വളകാപ്പ് ചിത്രം പങ്കുവെച്ച് നടി പ്രവീണ

സീരിയലിലും സിനിമയിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രവീണ, സിനിമകൾ സജീവമായി നിന്നിരുന്ന താരം ഇപ്പോൾ സീരിയലുകളിൽ ആണ് നിറഞ്ഞു നിൽക്കുന്നത്, ‘അമ്മ വേഷങ്ങൾ ആണ് താരം ഇപ്പോൾ തിരഞ്ഞെടുക്കാറുള്ളത്, ഏറെ ആരാധകർ ഉള്ള…

praveeena-pramod-valakapp-p

സീരിയലിലും സിനിമയിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രവീണ, സിനിമകൾ സജീവമായി നിന്നിരുന്ന താരം ഇപ്പോൾ സീരിയലുകളിൽ ആണ് നിറഞ്ഞു നിൽക്കുന്നത്, ‘അമ്മ വേഷങ്ങൾ ആണ് താരം ഇപ്പോൾ തിരഞ്ഞെടുക്കാറുള്ളത്, ഏറെ ആരാധകർ ഉള്ള കസ്തൂരിമാണ് എന്ന സീരിയലിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രവീണ പോസ്റ്റ് ചെയ്ത വളക്കാപ്പ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.40ാം വയസില്‍ ഒരു വളക്കാപ്പ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഞെട്ടാന്‍ കാരണം.

praveeena-pramod-valakapp-p

വളക്കാപ്പ് എന്താ സംഭവം എന്ന് ചോദിച്ചെത്തിയ ആരാധകന് പ്രവീണ കൊടുത്ത മറുപടി ഇങ്ങനെ,അത് ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന ഒരു ചടങ്ങ്.കുറച്ചു പേര്‍ ഞെട്ടല്‍ കമന്റുകളിലും പോസ്റ്റ് ചെയ്തെങ്കിലും സംഭവം ഏതെങ്കിലും സീരിയലിന്റെയോ സിനിമയുടെയോ ലൊക്കേഷന്‍ ചിത്രമാകും എന്നാണ് മറ്റു ചിലര്‍ പറയുന്നത്. രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

praveeena-pramod-valakapp-p

അടുത്തിടെ സ്‌പോണ്ടിലൈറ്റിസിന്റെ ചികിത്സയ്ക്കായി പനമ്പിള്ളി നഗറില്‍ എത്തിയ പ്രവീണയുടെ കയ്യില്‍ നിന്നും അവര്‍ വന്‍ തുക തട്ടിയെടുത്തതായി അറിയിച്ചു കൊണ്ട് നടി രംഗത്തെത്തിയിരുന്നു. തനിക്ക് പറ്റിയ അബദ്ധം വേറെ ആര്‍ക്കും വരരുത് എന്നും,56000 രൂപ അടച്ചിട്ടും അവര്‍ ബില്‍ പോലും നല്‍കിയില്ല എന്നുമാണ് ലൈവില്‍ വന്നു കൊണ്ട് താരം അറിയിച്ചത്.13 വര്‍ഷങ്ങളായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തുള്ള നടിയാണ് പ്രവീണ.നൃത്ത രംഗത്തും റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്