ഇത് മേക്കോവറല്ല,കളർ മാറിപ്പോയതാണെന്ന് പ്രയാഗ മാർട്ടിൻ

യുവ നടിമാരിൽ ശ്രദ്ധേയയായ പ്രയാഗ മാർട്ടിൻ തന്റെ പുതിയ മേക്കോവറിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ ഇത് മേക്കോവർ എന്ന നിലയിൽ ചെയ്തതല്ലെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും പ്രയാഗ മാർട്ടിൻ…

യുവ നടിമാരിൽ ശ്രദ്ധേയയായ പ്രയാഗ മാർട്ടിൻ തന്റെ പുതിയ മേക്കോവറിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ ഇത് മേക്കോവർ എന്ന നിലയിൽ ചെയ്തതല്ലെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയിൽ സംസാരിക്കവെയാണ് പ്രയാഗ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രയാഗ മാർട്ടിനാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ.താൻ സിസിഎല്ലിൽ കളിക്കുന്നില്ലെങ്കിലും ടീമിന് ശക്തമായ പിന്തുണ നൽകി കൂടെ ഉണ്ടാകും. ഈ ടീമിലെ അംഗങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണെന്നും പ്രയാഗ പറഞ്ഞു.”സത്യത്തിൽ ഞാൻ സിസിഎല്ലിനു വേണ്ടി ചെയ്ത് അല്ല ഈ മേക്കോവർ. ഇങ്ങനെ മേക്കോവർ നടത്തണം എന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി കളർ ചെയ്യാൻ പോയപ്പോൾ വന്നുപോയതാണിത്. എന്നാൽ ഞാൻ ഉദ്ദേശിച്ച കളർ ഇതായിരുന്നില്ല. ഞാൻ മുടിവെട്ടി എന്നാൽ കളറും ചെയ്തേക്കാം എന്ന് കരുതി. പക്ഷേ കളർചെയ്ത് വന്നപ്പോൾ ഞാൻ കരുതിയ കളർ അല്ല വന്നത്. അതൊരു അബദ്ധം പറ്റിയതാണെന്നും മനഃപൂർവം ലുക്ക് മാറ്റിയത് അല്ലെന്നും” പ്രയാഗ പറഞ്ഞു.

പിന്നെ ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ് ഞാൻ. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല കെട്ടോ. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. നിലവിൽ ഒരു സിനിമയിലും കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോൾ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോയെന്നും പ്രയാഗ വ്യക്തമാക്കി.അതേ സമയം ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രയാഗയുടെ പുതിയ സിനിമകൾ.