ഡേറ്റിംഗിനെ കുറിച്ചുള്ള ഏറ്റവും വ്യത്യസ്ത ആശയം പങ്ക് വെച്ച് നടി പ്രയാഗ മാര്‍ട്ടിന്‍

വളരെ മികച്ച രീതിയിൽ പ്രേക്ഷക മനസ്സിൽ സ്വാധീനം നേടിയ സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലെ വളരെ ചെറിയ വേഷത്തിലൂടെ  മലയാളസിനിമാ ലോകത്തിലേക്കെത്തിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍.അതെ പോലെ  വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത അഭിനേത്രിയാണ് പ്രയാഗ.അതിന് ശേഷം പിന്നീട് മലയാളത്തിന്റെ പ്രിയനായികയായി പ്രയാഗ മാര്‍ട്ടിന്‍ മാറുകയായിരുന്നു. തമിഴില്‍ തുടങ്ങി മലയാളത്തില്‍ താരമായ പ്രയാഗ കന്നഡയിലും സാന്നിധ്യം അറിച്ച്‌ കഴിഞ്ഞു. ആദ്യ സിനിമ ‘പിസാസ്’ എന്ന  തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രയാഗ ചെയ്തുള്ളു യെങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രേധിക്കപെട്ടവയായിരുന്നു.

Prayaga Martin1
Prayaga Martin1

മലയാളത്തിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തിലെ നായികാ വേഷം പ്രയാഗയുടെ കരിയറിൽ ഒരു പൊൻ തൂവലാണ്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം പ്രയാഗ അഭിനയിച്ചിട്ടുണ്ട്.നിലവിൽ ഇപ്പോൾ തന്റെ  സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ബന്ധത്തിനെ കുറിച്ചോ അതെ പോലെ പങ്കാളിയെ കുറിച്ചോ ഒന്നും ഇപ്പോൾ ചിന്തിക്കുന്നില്ല നിലവിൽ കൂടുതൽ ഫോക്കസ് ചെയ്യുന്നത് അഭിനയമേഖല മാത്രമാന ണെന്ന്ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

Prayaga Martin2
Prayaga Martin2

പ്രണയം ഉണ്ടെങ്കിൽ അത് സിനിമയോട് മാത്രമാണ്.ഒട്ടും താല്‍പര്യമില്ലാത്തതാണ്  ഡേറ്റിംഗ് എന്ന ആശയം.അത് ഒരു പക്ഷെ സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്ന് കൊള്ളട്ടെ.എനിക്ക് കൂടുതൽ ഇഷ്ട്ടം നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ്. അത് കൊണ്ട് തന്നെ ഡേറ്റിങ്ങിനു വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിംഗ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല’.എനിക്ക് അത് താല്‍പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട്‌ യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയില്‍ സ്ക്രീനിങ് റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും.യഥാർത്ഥ ജീവിതത്തിൽ റൊമാൻസ് കാണിക്കുന്ന കാര്യത്തിൽ താൻ ഒരുപാട് പുറകോട്ടാണെന്ന് പ്രയാഗ വ്യക്തമാക്കി.

Previous articleവിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവ് നൽകിയ അമൂല്യ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി എലീനാ പടിക്കൽ
Next articleപലപ്പോഴും ചെറിയ വേഷങ്ങളും, പിന്നീട് വില്ലൻ വേഷങ്ങളുമായി ഒതുങ്ങിയപ്പോളും മനസ്സിൽ എവിടെയോ ഒരു തോന്നൽ, ഇന്നല്ലെങ്കിൽ നാളെ ഹീറോ ആകും, കുറിപ്പുമായി കൃഷ്ണകുമാർ