മകള്‍ ലാന്യയുടെ ചിത്രം പങ്കുവച്ച് രംഭ!! ജൂനിയര്‍ രംഭ തന്നെയാണെന്ന് ആരാധക ലോകവും

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് നടി രംഭ. മലയാളികള്‍ക്കും ഏറെ പ്രിയപ്പട്ട താരമാണ്. വിജയലക്ഷ്മി യീദി എന്നാണ് രംഭയുടെ ശരിയായ പേര്. മലയാളത്തിലെ സര്‍ഗം ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിലാണ് രംഭയുടെ സിനിമാ അരങ്ങേറ്റം.…

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് നടി രംഭ. മലയാളികള്‍ക്കും ഏറെ പ്രിയപ്പട്ട താരമാണ്. വിജയലക്ഷ്മി യീദി എന്നാണ്
രംഭയുടെ ശരിയായ പേര്. മലയാളത്തിലെ സര്‍ഗം ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിലാണ് രംഭയുടെ സിനിമാ അരങ്ങേറ്റം. രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയില്‍ സല്‍മാന്‍ ഖാനോടൊപ്പവും മലയാളത്തില്‍ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പമെല്ലാം രംഭ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
rambha1
ഇപ്പോഴിതാ താരത്തിന്റെ മകളുടെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ലാന്യ ഇന്ദ്രകുമാര്‍ എന്നാണ് താരത്തിന്റെ മകളുടെ പേര്. വേദിയില്‍ നിന്ന് സംസാരിക്കുന്നതും സമ്മാനം കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

എന്നാല്‍ മകളെ കണ്ടാല്‍ അമ്മയെ പോലെ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിങ്ങള്‍ സ്‌ക്കൂളില്‍ പഠിച്ചപ്പോഴുള്ള ചിത്രങ്ങളാണെന്ന് വിചാരിച്ചു പിന്നീടാണ് മനസ്സിലായത് മകളാണെന്ന്, നിങ്ങളുടെ കുട്ടിക്കാലം പോലെയുണ്ട്., അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങള്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.

വിവാഹവും കുഞ്ഞുമൊക്കെ ആയതോടെ 2010ല്‍ സിനിമാ ജീവിതത്തോട് ബൈ പറഞ്ഞിരിക്കുകയാണ് താരം. കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രന്‍ പത്മാനന്തമാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹ ശേഷം ടോറന്റോയിലാണ് താരം താമസം.

 

View this post on Instagram

 

A post shared by Rambha💕 (@rambhaindran_)