നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

Rekha-about-Life

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി രേഖ. നിരവധി സിനിമകളിലുള്ള അഭിനയത്തിലൂടെ താരം സിനിമ പ്രേമികൾക്ക് ഏറെ സുപരിച്ചതയായിരുന്നു. കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ട് നിന്ന താരം മിനിസ്‌ക്രീനിലൂടെ പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറാൻ രേഖയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. അഭിനയ ജീവിതത്തിൽ വിജയങ്ങൾ നേടിയെങ്കിലും താരത്തിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരം ആയിരുന്നില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ പറ്റി തുറന്നു പറയുകയാണ് ഇപ്പോൾ താരം.

Rekha

Rekha

പ്രണയിച്ച ആളുമായിട്ടായിരുന്നു എന്റെ ആദ്യ വിവാഹം. അതും പതിനെട്ടാം വയസിൽ. എല്ലാ പെൺകുട്ടികളെയും പോലെ തന്നെ നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട താൻ തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പോലും തന്റെ സന്തോഷംനിറഞ്ഞകുടുംബ ജീവിതത്തിനു വേണ്ടി ഉപേക്ഷിച്ചു. പക്ഷേ അധികനാൾ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. 8 മാസത്തെ ദാമ്ബത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. അതിനു ശേഷം വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എവിടെ യെങ്കിലും സ്വസ്ഥമായി ജീവിക്കണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നോളു. ഒരു പക്ഷെ ആ ഒരു ചിന്തയാകാം എന്റെ ജീവിതത്തിൽ കൂടുതൽ അപകടം ഉണ്ടാക്കിയത്.

Rekha Image

Rekha Image

പിന്നീട് ജീവിതത്തിലേക്ക് കടന്നു വന്നവർക്കെല്ലാം തന്നെ ആവിശ്യം എന്റെ പണം ആയിരുന്നു. ആരും എന്നെ മനസ്സിലാക്കാനോ സ്നേഹിക്കാനോ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. ഓരോരുത്തരും എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്ത് കൊണ്ടാണ് എന്നെ ഉപേക്ഷിക്കുന്നത് എന്ന കാരണം അവർ വ്യക്തമാക്കിയിരുന്നില്ല. അങ്ങനെ ഒരു കാരണം ഇല്ല എന്നതാണ് സത്യവും. ജീവിതത്തോട് വെറുപ്പും നിരാശയും നിറഞ്ഞ സമയങ്ങൾ ആയിരുന്നു അവയെല്ലാം.  ജീവിതത്തിൽ ഞാൻ ആത്മാർത്ഥമായി പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത പ്രണയം ആയിരുന്നു എനിക്ക് അയാളോട് ഉണ്ടായിരുന്നത്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. ഒരുപക്ഷെ എനിക്ക് അദ്ദേഹത്തോട് എത്രമാത്രം പ്രണയം ഉണ്ടെന്നു അയാൾ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരിക്കലും അയാൾ എന്നെ വിട്ട് പോകില്ലായിരുന്നു.

Rekha Life

Rekha Life

ഈ കഴിഞ്ഞ എട്ടു വർഷമായി ഞാനും മകനും തനിച്ചാണ് ജീവിക്കുന്നത്. എന്റെ മകന് വേണ്ടി മാത്രമുള്ളതാണ് ഇനിയുള്ള എന്റെ ജീവിതം. അത് കൊണ്ട് തന്നെ ഇനി ഒരു വിവാഹ ജീവിതം എനിക്ക് ഉണ്ടാകില്ല. ഇപ്പോൾ ഞങ്ങൾക്കിടയിൽ സന്തോശം ഉണ്ട്. അത് അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരു വ്യക്തി വേണ്ട എന്ന് തന്നെ ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!