റീമയ്ക്കും പാര്‍വ്വതിക്കും പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് നടി രോഹിണി

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നടി രോഹിണിയും പരസ്യമായി രംഗത്ത്. സ്ത്രീസുരക്ഷയ്ക്ക് ആഭ്യന്തര പരാതിപരിഹാര സംവിധാനം അനിവാര്യമാണെന്നും രോഹിണി പറഞ്ഞു. നടിക്ക് അനുകൂലമായൊരു കോടതി…

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നടി രോഹിണിയും പരസ്യമായി രംഗത്ത്. സ്ത്രീസുരക്ഷയ്ക്ക് ആഭ്യന്തര പരാതിപരിഹാര സംവിധാനം അനിവാര്യമാണെന്നും രോഹിണി പറഞ്ഞു.

നടിക്ക് അനുകൂലമായൊരു കോടതി വിധിക്കായാണ് താനും കാത്തിരിക്കുന്നത്. പോപ്പുലറായ ഒരു നടിക്ക് ഇത്തരത്തിലൊരു പ്രശ്‌നം നേരിടേണ്ടി വന്നെങ്കില്‍ സാധാരണക്കാരായ സ്ത്രീകള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന് ചിന്തിക്കേണ്ടതാണെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും രോഹിണി അറിയിച്ചു.

മുമ്പ് സര്‍ക്കാരിന് എതിരെ തുറന്നടിച്ച് പാര്‍വ്വതിയും നടി റീമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.