നടിയായിരുന്നെന്ന് മക്കള്‍ക്ക് അറിയില്ല! എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കും; ശാന്തി കൃഷ്ണ

എണ്‍പതുകളില്‍ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ പ്രിയതാരമാണ് ശാന്തികൃഷ്ണ. മലയാളം, തമിഴ് സിനിമാ ലോകത്ത് താരം സജീവമായിരുന്നു. ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങിയ താരം, പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. 1981ല്‍ ഭരതന്‍ സംവിധാനം…

എണ്‍പതുകളില്‍ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ പ്രിയതാരമാണ് ശാന്തികൃഷ്ണ. മലയാളം, തമിഴ് സിനിമാ ലോകത്ത് താരം സജീവമായിരുന്നു. ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങിയ താരം, പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’യിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

വിവാഹ ശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ശാന്തികൃഷ്ണ പിന്നീട് ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോള്‍ താരം
ഫ്ലവേഴ്സില്‍ ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മനസ്സുതുറന്ന കാര്യങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. രണ്ട് വിവാഹം കഴിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

നടന്‍ ശ്രീനാഥിനെയാണ് താരം ആദ്യ വിവാഹം ചെയ്തിരുന്നത്.
19ാം വയസിലായിരുന്നു വിവാഹം. 12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടെയാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറിയതും ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായി തുടങ്ങിയതും. അങ്ങനെ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പിരിഞ്ഞു. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വലിയ സങ്കടം ഉണ്ടാക്കി.

പിന്നീട് തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ വച്ചാണ് രണ്ടാമത്തെ ആളെ കാണുന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ തനിക്ക് നല്‍കി. ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നെന്നും ശാന്തി പറയുന്നു.

മാത്രമല്ല, താന്‍ നടിയായിരുന്നു എന്ന് മക്കള്‍ക്ക് ആദ്യം അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. പുറത്തൊക്കെ പോകുമ്പോള്‍ പലരും വന്നു ശാന്തികൃഷ്ണ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നത് എന്ന് മക്കള്‍ സംശയിക്കുമായിരുന്നു.

പിന്നീടാണ് നടിയാണ് എന്ന വിവരം അവര്‍ അറിയുന്നത്. മകന് അഭിനയം ഒക്കെ ഇഷ്ടമാണ് രണ്ടു മക്കളുമുണ്ട്. വിവാഹമോചനത്തിന് ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. എനിക്കതില്‍ പ്രശ്നമൊന്നുമില്ല ശാന്തി പറഞ്ഞു. ‘മക്കള്‍ക്ക് ഇപ്പോഴും അച്ഛനുമായി ബന്ധമുണ്ട് അവര്‍ പരസ്പരം സംസാരിക്കാറുണ്ടെന്നും ശാന്തി പറയുന്നു.