എല്ലാവരുടെയും കാരുണ്യം കൊണ്ട് കിട്ടിയ സൗഭാഗ്യം, പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തി ശരണ്യ - മലയാളം ന്യൂസ് പോർട്ടൽ
Film News

എല്ലാവരുടെയും കാരുണ്യം കൊണ്ട് കിട്ടിയ സൗഭാഗ്യം, പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തി ശരണ്യ

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി,

ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോള്‍ ഭേദമായിക്കൊണ്ടിരിക്കയാണ്. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോള്‍ തനിയെ നടക്കാനും തുടങ്ങിയെന്ന വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരുന്നു.

ഇപ്പോള്‍ നടിയില്‍ നിന്ന് സന്തോഷകരമായ വിശേഷങ്ങളാണ് പുറത്തു വരുന്നത്. നടിയുടെ വീടിന്റെ ഗൃഹപ്രവേശനമാണ്. ഓക്ടോബര്‍ 23 നാണ് വീടിന്റെ ഗൃഹപ്രവേശനം. തിരുവനന്തപുരം ചെമ്ബഴന്തിയിലാണ് നടിയുടെ പുതിയ വീട്. ആരാധകരെ ക്ഷണിക്കുന്നതിനോടൊപ്പം എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകാണമെന്നും ശരണ്യ പറയുന്നു.

” കലവറയില്ലാതെ എന്നില്‍ ചൊരിഞ്ഞ സ്നേഹ വാത്സല്യങ്ങള്‍ക്ക് സീമാതീതമായ നന്ദിയും കടപ്പാടുമുണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥനകളുടേയും അനഗ്രഹങ്ങളുടേയും ഫലമായി സ്വന്തമായി കിട്ടിയ കിടപ്പാടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. തിരുവനന്തപുരം ചെമ്ബഴന്തിയില്‍ ഒക്ടോബര്‍ 23 നാണ് ഗൃഹപ്രവേശനം. എല്ലാവരേയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു.

പ്രാര്‍ത്ഥനയും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് നടി ക്ഷണപത്രികയില്‍ പറയുന്നു ശരണ്യയുടെ ആപത്ത് ഘട്ടത്തില്‍ കൈതാങ്ങായി നടി സീമാ ജി നായര്‍ കൂടെ തന്നെയുണ്ടായിരുന്നു. വീട് നിര്‍മ്മാണത്തിനും നേതൃത്വം കൊടുത്തത് സീമയായിരുന്നു.

Trending

To Top