നടി ശരണ്യ പഴയ അവസ്ഥയിലേക്ക് എത്തി നന്ദി അറിയിച്ച് താരത്തിന്റെ അമ്മ

സിനിമ സീരിയൽ താരം ശരണ്യയുടെ സ്ഥിതി മെച്ചപ്പെട്ടു, താരത്തിന്റെ പുറത്ത് വന്ന പുത്തൻ വിഡിയോയിൽ ആണ് നടിയുടെ അവസ്ഥ മെച്ചപ്പെട്ടു എന്ന് വ്യക്തമാക്കുന്നത്. പ്രേക്ഷർകർക്ക് ഏറെ ആശ്വാസം നൽകുന്ന വീഡിയോ ആണിത്, താരം ഇപ്പോൾ…

സിനിമ സീരിയൽ താരം ശരണ്യയുടെ സ്ഥിതി മെച്ചപ്പെട്ടു, താരത്തിന്റെ പുറത്ത് വന്ന പുത്തൻ വിഡിയോയിൽ ആണ് നടിയുടെ അവസ്ഥ മെച്ചപ്പെട്ടു എന്ന് വ്യക്തമാക്കുന്നത്. പ്രേക്ഷർകർക്ക് ഏറെ ആശ്വാസം നൽകുന്ന വീഡിയോ ആണിത്, താരം ഇപ്പോൾ നടക്കുവാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരം കിടപ്പായിരുന്നു, താരത്തിന്റെ പുറത്ത് വന്ന വിഡിയയോയിൽ ശരണ്യയുടെ അമ്മയും സംസാരിക്കുന്നുണ്ട്.

ശരണ്യയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. എല്ലാവരുടെയും പ്രാർഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു. ‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’

കഴിഞ്ഞ ഏതാനും വർഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു.
അച്ഛനില്ലാത്ത കുടുംബത്തിന്റെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് ശരണ്യ ആയിരുന്നു, ഇവർക്ക് സ്വന്തമായി ഒരു വീട് പോലുമില്ല, രണ്ടു സഹോദരിമാർ ആണ് ശരണ്യക്ക്.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ എത്തിയ ശരണ്യ പിന്നീട്  നിരവധി വേഷങ്ങൾ ചെയ്തു, നടിയായും വില്ലത്തിയായും ഒക്കെ ശരണ്യ തിളങ്ങി.
https://www.facebook.com/watch/?v=1449051235483536