രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാതെ അഭിനയിച്ചു..! മടുത്തിട്ടാണ് മാറിയത്..- ഷീല

1962 കാലഘട്ടം മുതല്‍ മലയാള സിനിമയുടെ മുഖമായി മാറിയ നടി ഷീലാമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ താരം അഭിനയിച്ചു ഫലിപ്പിച്ച ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സിലൂടെ കടന്ന് പോകും. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രകളായിരുന്നു താരത്തിന്റേത്. പതിനേഴ് വര്‍ഷത്തോളം തന്റെ രാവും പകലും കഥാപാത്രങ്ങളിലൂടെ തന്നെ കടന്നുപോയ അഭിനേത്രി. മലയാളി മനസ്സുകളില്‍ അന്നും ഇന്നും ഷീലാമ്മയുടെ സ്ഥാനം മറ്റ് അഭിനേതാക്കള്‍ക്കുള്ളതിനേക്കാള്‍ ഒരുപടി മുന്‍പിലായിരിക്കും.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കുറച്ച് നാള്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം ഇതേ കുറിച്ചെല്ലാം തുറന്ന് പറഞ്ഞത്. 20 വര്‍ഷത്തോളം അഭിനയ രംഗത്ത് സജീവമായിരുന്ന താരം, 17 വര്‍ഷത്തോളം ഒരു വലിയ ഇടവേള എടുത്ത് മാറി നിന്നിരുന്നു. ഇതിന്റെ കാരണമെന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ട് കാരണങ്ങളാണ് ഇവര്‍ പറഞ്ഞത്.

അതില്‍ ആദ്യത്തേത് മകന്റെ വരവ് തന്നെയായിരുന്നു എന്ന് താരം പറയുന്നു. മകനുണ്ടായപ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിനയം മാറ്റി നിര്‍ത്തി അവന്റെ ഓരോ വളര്‍ച്ചയും കാണണമെന്ന ആഗ്രഹം തനിക്കുണ്ടായെന്നും അതിനാലാണ് അഭിനയ ജീവിതത്തില്‍ നിന്ന് മാറി നിന്നതെന്നും ഷീല പറയുന്നു. മകനെ പ്രസവിച്ച ശേഷം അഭിനയം മതിയാക്കി ഊട്ടിയിലേക്കാണ് പോയതെന്ന് ഷീലാമ്മ പറയുന്നു. ജോര്‍ജ് വിഷ്ണു എന്നാണ് താരത്തിന്റെ മകന്റെ പേര്. സിനിമാ സീരിയല്‍ രംഗത്ത് തന്നൊണ് താരപുത്രനും പ്രവര്‍ത്തിക്കുന്നത്. അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന മറ്റൊരു കാരണമായി ഷീലാമ്മ പറയുന്നത്, മടുപ്പ് തന്നെയാണ്.

അത്രത്തോളം തിരക്കുപിടിച്ച അഭിനയ ജീവിതത്തില്‍ നിന്ന് മടുത്തിട്ടാണ് മാറി നിന്നതെന്ന് താരം വെളിപ്പെടുത്തുന്നു. 1964 മുതലാണ് തനിക്ക് കൂടുതല്‍ സിനിമകള്‍ വന്ന് തുടങ്ങിയത്. പിന്നീടങ്ങോട്ട് ഉറക്കം പോലും ഇല്ലാത്ത തിരക്കുപിടിച്ച അഭിനയ ജീവിതം ആയിരുന്നു. ഒരു ദിവസം തന്നെ ഒന്നില്‍ അധികം സിനിമകള്‍ അതും പ്രധാന വേഷത്തില്‍.

രാത്രിയേത്, പകലേത് എന്ന തിരിച്ചറിവുപോലുമില്ലാതെ അഭിനയിക്കേണ്ടി വന്നു എന്നാണ് താരം ഷോയില്‍ വെച്ച് പറഞ്ഞത്. അതാണ് മാറി നില്‍ക്കാനുണ്ടായ മറ്റൊരു സാഹചര്യം എന്നും ഷീലാമ്മ പറയുന്നു.. മാറി നിന്നപ്പോള്‍ പല പ്രമുഖ സംവിധായകരും വിളിച്ചിരുന്നു അന്ന് തനിക്ക് പോകാനേ തോന്നിയില്ല പക്ഷേ ഇന്ന് നഷ്ടം തോന്നാറുണ്ട് എന്നും ഷീല പറയുന്നു.

Previous articleഇനിയെന്നാണ് നമിതയുടെ കല്യാണം..? ചോദ്യങ്ങളുമായി ആരാധകര്‍..!
Next articleമുറിവേറ്റ മുഖവുമായി പ്രിയങ്ക ചോപ്ര..! ആശങ്കയിലായി ആരാധകര്‍..!