എന്നെ ദഹിപ്പിക്കണം, ചാരം ഭാരതപ്പുഴയില്‍ ഒഴുക്കണം!!! അവസാന ആഗ്രഹം പറഞ്ഞ് ഷീലാമ്മ

മലയാളത്തിന്റെ അഭിനയ വിസ്മയം ഷീലാമ്മ മലയാള സിനിമയില്‍ ആറ് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന താരമാണ്. കറുത്തമ്മയും ചെല്ലമ്മയും ഭവാനിയും കൊച്ചു ത്രേസ്യയും തുടങ്ങി അഭിനയ വിസ്മയം കൈയ്യൊപ്പ് ചാര്‍ത്തിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. എല്ലാം ആരാധക മനസ്സില്‍…

മലയാളത്തിന്റെ അഭിനയ വിസ്മയം ഷീലാമ്മ മലയാള സിനിമയില്‍ ആറ് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന താരമാണ്. കറുത്തമ്മയും ചെല്ലമ്മയും ഭവാനിയും കൊച്ചു ത്രേസ്യയും തുടങ്ങി അഭിനയ വിസ്മയം കൈയ്യൊപ്പ് ചാര്‍ത്തിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. എല്ലാം ആരാധക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ജീവനുറ്റ കഥാപാത്രങ്ങളായിരുന്നു.

ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടംനിലനിര്‍ത്തിയ ഷീല 78ാം വയസിന്റെ നിറവിലെത്തിയിരിക്കുകയാണ്. ചെന്നൈയിലെ മൈലപ്പൂരില്‍ ‘ഷീല കാസില്‍’ സ്വപ്‌നക്കൂട്ടില്‍ മകന്‍ ജോര്‍ജ് ആന്റണിക്കും മരുമകള്‍ സ്മിതയ്ക്കും പേരക്കുട്ടികള്‍ അഥീനയ്ക്കും അഡ്രീയയ്ക്കുമൊപ്പാണ് താരമുള്ളത്.

ഒരുപാട് പടത്തില്‍ അഭിനയിച്ച ശേഷം അഭിനയം നിര്‍ത്തിയിട്ട് പോവാന്‍ തോന്നിയിരുന്നു. കാരണം ആവശ്യത്തിന് കാശ് കിട്ടി, കുറേക്കാലം ജീവിക്കാനുള്ള കാശ് കിട്ടിപ്പോള്‍ പടം മതിയാക്കാമെന്ന് തോന്നി. മാത്രമല്ല അന്ന്മൂന്ന് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

അനുരാഗം എന്ന സിനിമയില്‍ ഷീലയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിലെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഷീല. ആ പടത്തില്‍ ജോണി ആന്റണിയുടെ കൂടെ ബൈക്കില്‍ പോവുന്ന സീനുണ്ടായിരുന്നു. റിഹേഴ്‌സല്‍ ടേടേക്കില്‍ മറ്റൊരാളാണ് ചെയ്യുന്നത്. ടേക്കായപ്പോള്‍ ഞാന്‍ പോയി. പെട്ടെന്ന് ബാലന്‍സ് തെറ്റി വീണ് കല്ലിലിടിച്ചു.
sheela76554
ചെളിവെള്ളത്തില്‍ വീണത് കാരണം അധികം പരിക്കൊന്നും പറ്റിയില്ല. പക്ഷേ വേദനയുണ്ടായിരുന്നു. പക്ഷെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി
ഷൂട്ടിംഗ് തുടര്‍ന്നു. എന്റെ ലാസ്റ്റ് ഡേയായിരുന്നു, കേക്കൊക്കെ കട്ട് ചെയ്തു. നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ചെന്നൈയില്‍ പോയി ഡോക്ടറെ കണ്ടു എക്‌സ്‌റേ എടുത്തു. എല്ല് പൊട്ടിയിട്ടുണ്ടായിരുന്നു. മേജര്‍ സര്‍ജറി ചെയ്തു. പത്ത് ദിവസത്തോളം ആശുപത്രിയിലായി.

അതേസമയം, പുനര്‍ജന്മത്തെ കുറിച്ചും ഷീലാമ്മ പങ്കുവച്ചു. ആശകള്‍ തീര്‍ക്കാതെ പോവുന്നവരാണ് വീണ്ടും ജന്‍മമെടുക്കുന്നത്. എന്റെ എല്ലാ ആശകളും തീര്‍ന്നിരിക്കുകയാണ്. ഇനിയൊരു ജന്മം വേണ്ടെന്നും താരം പറയുന്നു.

താന്‍ അവസാനത്തെ ആഗ്രഹം എഴുതിവച്ചിട്ടുണ്ടെന്നും ഷീലാമ്മ പറയുന്നു. ‘ഞാന്‍ മരിച്ചാല്‍ എന്നെ ദഹിപ്പിക്കണം. ഞങ്ങളുടെ വിശ്വാസ പ്രകാരം കുഴിച്ചിടുകയേ ഉള്ളൂ. പക്ഷെ എന്നെ ദഹിപ്പിക്കണം എന്നാണ് ഷീലാമ്മയുടെ അവസാന ആഗ്രഹം. മാത്രമല്ല ആ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കുകയും ചെയ്യണം എന്നും ഷീലാമ്മ പറയുന്നു. അത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരുപക്ഷെ ഞാന്‍ പുനര്‍ജന്മം എടുത്തേക്കും. അത്‌കൊണ്ട് മോനോട് പറയാറുണ്ട് എടാ ചെയ്‌തേക്കണം കേട്ടോയെന്ന്, എന്നാണ് ഷീലാമ്മ പറയുന്നത്.