ഇനി ഷെല്ലി അങ്ങോട്ടില്ല..! ദു:ഖപുത്രിമാര്‍ക്ക് മോചനം നല്‍കൂ..! ഇത്ര മേക്കപ്പും വേണ്ട!!

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ഷെല്ലി എന്ന നടി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. എന്നാല്‍ മിന്നല്‍ മുരളി എന്ന സിനിമയിലെ ഒരു വേഷം കൊണ്ട് തന്നെ സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി ഷെല്ലി മാറി. ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി എന്ന സിനിമയില്‍ ഉഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെത്തിയ ഷെല്ലിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വലിയ ചമയങ്ങളൊന്നും ഇല്ലാതെ തന്നെ അഭിനയ മികവും കൊണ്ടും കഥാപാത്രത്തിലെ റിയാലിറ്റി കൊണ്ടും ഉഷ പ്രേക്ഷകരുടെ മനസ്സില്‍ തുളച്ചു കയറിയിരുന്നു. ഇപ്പോഴിതാ ഇനി താന്‍ സീരിയിലേക്ക് തിരിച്ചില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഷെല്ലി ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഇതേ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സീരിയല്‍ ഉപേക്ഷിക്കുന്നതിന്റെ കാരണവും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്…

‘ എല്ലാ വീടുകളിലും ആറ് മണി മുതല്‍ പത്ത് മണി വരെ ദുഃഖപുത്രിമാരായ നായികമാരെയാണ് ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദുഃഖപുത്രിമാര്‍ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരില്‍ എത്തിയിട്ടില്ല. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. സീരിയലിന്റെ കഥാഘടന മാറിയാല്‍ മാത്രമേ ദുഃഖപുത്രിമാര്‍ക്ക് മോചനം ലഭിക്കുകയുള്ളു. ആണുങ്ങള്‍ എല്ലാം വില്ലന്മാരും സ്ത്രീകള്‍ എല്ലാം കരഞ്ഞ് കൊണ്ടിരിക്കുന്നവരുമല്ല.

തിരിച്ചും സംഭവിക്കുന്നുണ്ട്. സീരിയലുകളില്‍ കണ്ടുവരുന്ന ഓവര്‍ മേക്കപ്പിനെ കുറിച്ചും താരം പറയുന്നുണ്ട്. കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തിലാണ്. അതുകൊണ്ട് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. മിന്നല്‍ മുരളിയ്ക്ക് ശേഷം ചില സിനിമകളില്‍ നിന്നും വിളി വന്നിരുന്നു. സിനിമ പോലയല്ലല്ലോ സീരിയല്‍. രാവിലെ ആറ് മുതല്‍ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സീരിയല്‍ ചെയ്താല്‍ ജോലിയും ഒപ്പം കൊണ്ട് പോകാന്‍ സാധിച്ചേക്കില്ല…എന്നാണ് താരം പറയുന്നത്.

 

 

Previous article‘ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുവില്‍ സംഭവിച്ച സത്യാവസ്ഥ തിരിച്ചറിയണം’- മുനീര്‍ മുഹമ്മദുണ്ണി
Next articleരാധയായി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍