പുതിയ യൂട്യൂബ് ചാനൽ തുടങ്ങി ശില്പ ബാല, പേര് പുറത്ത് വിട്ട് ഭാവന !! ആശംസകളുമായി മറ്റു താരങ്ങളും

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്.എന്നാലിത്തവണ തന്റെ പുതിയ…

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്.എന്നാലിത്തവണ തന്റെ പുതിയ യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് താരം.തന്റെ യൂട്യൂബ് ചാനലിന് പേര് നൽകുന്ന വീഡിയോ ആണ് ശില്പ ആദ്യമായി ചാനലിൽ കൂടി റിലീസ് ചെയ്തിരിക്കുന്നത്.

ചാനലിന് ഒരു പേര് നിർദ്ദേശിക്കാൻ വേണ്ടി ശിൽപ രമ്യ നമ്പീശനെയും, മൃദുല മുരളിയെയും, സയനോറ തുടങ്ങി നിരവധി താരങ്ങളെ വിളിക്കുന്നുണ്ട്. അവസാനം പേര് പറയുന്നത് ഭാവനയാണ്. യുവേഴ്സ് ട്രൂലി എന്നാണ് താരത്തിന്റെ ചാനലിന്റെ പേര്. വളരെ രസകരമായിട്ടാണ് താരം തന്റെ യൂട്യൂബ് ചാനലിന്റെ പേരിടൽ ചടങ്ങ് നടത്തിയിരിക്കുന്നത്,

താരത്തിന്റെ പുത്തൻ ചാനലിന് ആശംസയറിയിച്ച് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട് , ഇനിയും ഇതുപോലുള്ള രസകരമായ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.