ആ സമയത്തൊക്കെ അവരോട് നല്ല രീതിയിൽ മത്സരമുണ്ടായിരുന്നു, അഭിനയമേഖലയിൽ നിന്നും ഇടവേള എടുത്തതിന് ശേഷമാണ് സംസാരിക്കുന്നത് പോലും, അനുഭവം പറഞ്ഞ് നടി ശോഭന

മലയാളത്തിൽ തന്നെയായി ഏകദേശം 230 സിനിമകൾക്ക് മുകളിൽ അഭിനയിച്ച താരമാണ് ശോഭന.90കളുടെ കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരം അഭിനേത്രിയായും നർത്തകിയായും എല്ലാം തിളങ്ങി. തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ,ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു ശോഭന.മികച്ച നടിക്കുള്ള…

Shobana01

മലയാളത്തിൽ തന്നെയായി ഏകദേശം 230 സിനിമകൾക്ക് മുകളിൽ അഭിനയിച്ച താരമാണ് ശോഭന.90കളുടെ കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരം അഭിനേത്രിയായും നർത്തകിയായും എല്ലാം തിളങ്ങി. തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ,ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു ശോഭന.മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടു തവണ അർഹയായി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളസിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം  വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് നടത്തിയത്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.ഈ അടുത്ത സമയത്താണ് താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തുടങ്ങിയത്.

Shobana1
Shobana1

ഇപ്പോൾ അഭിനയലോകത്തിലെ ആദ്യകാലത്തേ സുഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന ശക്തമായ മത്സരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശോഭന. രോഹിണി,സുഹാസിനി,രേവതി എന്നിവരുടെ കൂടെയെല്ലാം ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു.ആ സമയത്തൊക്കെ എല്ലാവരും തമ്മിൽ കടുത്ത മത്സരം തന്നെയുണ്ടായിരുന്നു.അഭിനയ ലോകത്ത് നിന്നുമെല്ലാം മാറി നിന്നതിന് ശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പം ഉണ്ടാക്കുന്നത്.ചില സമയത്തൊക്കെ ഞങ്ങൾ എല്ലാം വരും മീറ്റ് ചെയ്യാറുണ്ട്.അതിന് വേണ്ടി തന്നെ മുൻകൈ എടുക്കുന്നത് സുഹാസിനിയാണ്.അവർക്കെല്ലാം തന്നെ എന്റെ സ്വാഭാവം നന്നായി അറിയാം. തമാശ രീതിയിൽ എല്ലാം തന്നെ പരിഹസിക്കുകയും ചെയ്യാറുണ്ട്.അങ്ങനെയൊക്കെ തന്നെ പറഞ്ഞാലും എന്നോട് നല്ല സ്നേഹമാണ് അവർക്ക്.എന്റെ നല്ല കൂട്ടുകാരിയും പ്രണയിനിയുമാണ് രേവതി.നിരവധി വർഷങ്ങളായുള്ള വലിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.അങനെ എപ്പോഴും ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല.എന്നെ പോലെ തന്നെ ഒരു പാട് ജോലി അവർക്കുണ്ട്.അതെ പോലെ തിരക്കും ഉണ്ടെന്ന് ശോഭന പറയുന്നു.ബാലതാരമായി അഭിനയ ലോകത്തിലേക്കെത്തിയ ശോഭന പതിനാലാം വയസ്സിലാണ് നായികയാകുന്നത്.

Shobana2
Shobana2

എന്റെ വ്യക്തിത്വം രൂപം പ്രാപിച്ചത് സിനിമാ മേഖലയിലൂടെ തന്നെയാണെന്നാണ് താരം പറയുന്നത്. കുട്ടികൾ സ്കൂളിലേക്കും അതിന് മുകളിൽ പ്രായമുള്ളവർ കോളേജിലേക്കും പോയപ്പോൾ താൻ സിനിമാലോകത്തിലേക്ക് പോകുകയായിരുന്നു വെന്ന് താരം പറയുന്നു.എന്റെ പഠനങ്ങൾ എല്ലാം തന്നെ അവിടെ തന്നെയായിരുന്നു. സിനിമയിലെ നിരവധി വ്യക്തിക്കൾക്കൊപ്പം,വളരെ മികച്ച സംവിധായകര്‍,അതെ പോലെ താരങ്ങൾ ഇവരുടെ കൂടെയുള്ള അനുഭവങ്ങൾ തന്നെയാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്.ഒരു കാര്യത്തിൽ കലാകാരിയെന്ന നിലയിൽ വളരെ മികച്ച അറിവുകളും,വിനയത്തോടെയുള്ള പെരുമാറ്റ രീതികളും പഠിപ്പിച്ചത്  സിനിമാ ലോകം തന്നെയാണ്. അതിന്റെ സുപ്രധാന കാരണം എന്തെന്നാൽ നമ്മൾ നിരവധി വ്യക്തികളെ പരിചയപ്പെടുന്നു. കാണുന്നു അതെല്ലാം തന്നെ വലിയ ഒരു പാഠം തന്നെയായിരുന്നു.അതിലൂടെ തന്നെ അനേകം കാര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു