‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്?’! ട്രോളുന്നവരെ ഭര്‍ത്താവിന് കണ്ടുകൂടാ..!!! ശ്രിയ ശരണ്‍

തനിക്കും ഭര്‍ത്താവിനും നേരേ നടക്കുന്ന അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് നടി ശ്രിയ ശരണ്‍. നടിയുടെ ഭര്‍ത്താവ് വിദേശിയാണ്. അദ്ദേഹത്തിന്റെ നിറത്തിനെതിരെയാണ് അധിക്ഷേപം ആരംഭിച്ചത്. വിദേശിയായ തന്റെ ഭര്‍ത്താവിന്റെ നിറത്തെ കുറിച്ച് പറയുന്നത് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നെന്ന്…

തനിക്കും ഭര്‍ത്താവിനും നേരേ നടക്കുന്ന അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് നടി ശ്രിയ ശരണ്‍. നടിയുടെ ഭര്‍ത്താവ് വിദേശിയാണ്. അദ്ദേഹത്തിന്റെ നിറത്തിനെതിരെയാണ് അധിക്ഷേപം ആരംഭിച്ചത്. വിദേശിയായ തന്റെ ഭര്‍ത്താവിന്റെ നിറത്തെ കുറിച്ച് പറയുന്നത് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നെന്ന് ശ്രിയ പറയുന്നു.

‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്?’ എന്ന ട്രോള്‍ ആന്‍ഡ്രിയെ ചൊടിപ്പിച്ചു എന്നും അതിന് ശേഷം സോഷ്യല്‍ മീഡിയ കമന്റുകള്‍ പോലും ഒഴിവാക്കിയതായും ശ്രിയ പറയുന്നു.

തമാശകളെല്ലാം ആന്‍ഡ്രി വായിക്കാറുണ്ട്. അത് തങ്ങള്‍ ചിരിച്ചു തള്ളുകയും ചെയ്യാറുണ്ട്. എന്നാല്‍ അടുത്തിടെ അദ്ദേഹത്തെകുറിച്ച് മോശമായ ഒരു ട്രോള്‍ വന്നിരുന്നു, ‘ഈ വെള്ളക്കാരനെ എന്തിനാണ് വിവാഹം കഴിച്ചത്’? എന്നായിരുന്നു.

അത് കണ്ടതോടെ ആന്‍ഡ്രി അസ്വസ്ഥനായി. താനും ഒരു മനുഷ്യനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നെന്നും ശ്രിയ പറയുന്നു.

ആ ട്രോളിന് ശേഷം, ഞങ്ങളെക്കുറിച്ച് എഴുതിയതൊന്നും ഞങ്ങള്‍ വായിക്കാതെയായി. അദ്ദേഹം എന്നെയും ഞാന്‍ അദ്ദേഹത്തേയും ഗൂഗിള്‍ ചെയ്തു നോക്കാറില്ല. ഞങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എഴുതുന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ വായിക്കില്ല. ട്രോളുകളൊന്നും മൈന്‍ഡ് ചെയ്യാറില്ലെന്നും ശ്രിയ പറയുന്നു.

ദൃശ്യം 2 ആണ് ശ്രിയയുടെ അവസാനം റിലീസ് ആയ ചിത്രം. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.