സ്നേഹക്ക് സര്‍പ്രൈസ് ഒരുക്കി പ്രസന്ന, താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

പ്രേക്ഷകരുടെ പ്രിയ താരജോഡികൾ ആണ് സ്നേഹയും പ്രസന്നയും, സ്നേഹയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, പിറന്നാൾ  ആഘോഷത്തിന്റെ ചിത്രങ്ങൾ  സ്നേഹ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. സ്നേഹ ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ്…

പ്രേക്ഷകരുടെ പ്രിയ താരജോഡികൾ ആണ് സ്നേഹയും പ്രസന്നയും, സ്നേഹയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, പിറന്നാൾ  ആഘോഷത്തിന്റെ ചിത്രങ്ങൾ  സ്നേഹ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

സ്നേഹ ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്ബതികള്‍ക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മകള്‍ക്ക് ആദ്യാന്ത എന്നാണ് സ്നേഹയും പ്രസന്നയും പേരു നല്‍കിയത്.

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.