നാട്ടില്‍ ആര്‍ക്കു ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത്, നടി ശ്രിന്ദയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിമാർക്കും സ്ത്രീകൾക്കും എതിരെയുള്ള സൈബർ ആക്രമണം വർധിച്ച് വരികയാണ്, സിനിമ നടിമാർ ഇടുന്ന ചിത്രങ്ങൾക്കെല്ലാം ഇപ്പോൾ നിരവധി വിമർശങ്ങളും മോശം കാമെന്റ്‌സുമാണ് വരുന്നത്, ഇതിനെതിരെ ഇവര്‍ പ്രതികരിക്കുന്നതും പതിവാണ്. അടുത്തിടെ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിമാർക്കും സ്ത്രീകൾക്കും എതിരെയുള്ള സൈബർ ആക്രമണം വർധിച്ച് വരികയാണ്, സിനിമ നടിമാർ ഇടുന്ന ചിത്രങ്ങൾക്കെല്ലാം ഇപ്പോൾ നിരവധി വിമർശങ്ങളും മോശം കാമെന്റ്‌സുമാണ് വരുന്നത്, ഇതിനെതിരെ ഇവര്‍ പ്രതികരിക്കുന്നതും പതിവാണ്. അടുത്തിടെ നടി അനശ്വര രാജൻ, എസ്തർ അനിൽ, എന്നിവർക്ക് നേരെ സമീപ കാലത്തായി നിരന്തരം സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു, അനശ്വര രാജന് പൂർണ പിന്തുണ നൽകി മറ്റു താരങ്ങളും എത്തിയിരുന്നു.

ഇതിനെതിരെ ഒരു ക്യാമ്ബയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ ക്യാമ്ബിന് പേരിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ചു നടി ശ്രിന്ദയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. നമ്മള്‍ മര്യാദയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്.പക്ഷെ ഈപറഞ്ഞ കാര്യങ്ങള്‍ വേര്‍തിരിവില്ലാതെ ഉള്‍ക്കൊള്ളാന്‍ ഇനി എന്ന കഴിയുക.

നാട്ടില്‍ ആര്‍ക്കു ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത് .എന്റെ രീതികള്‍ എന്റെ ഇഷ്ട്ടങ്ങള്‍ എല്ലാം എന്റേതാണ് .അതുകൊണ്ടു നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങള്‍ ഇപ്പോള്‍ ചെയ്‌തോണ്ടിരിക്കുന്നതു വന്‍ അപരാധമാണ്.REFUSE THE ABUSE .’ ശ്രിന്ദ പറയുന്നു