ശ്രിന്ദയ്ക്ക് ആ ഭാഗ്യം കിട്ടി..! മറ്റൊരു നടിമാര്‍ക്കും ലഭിച്ചിട്ടുണ്ടാവില്ല..! ഭാഗ്യവതി എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ..!

മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയ്ക്ക് സിനിമകളും വണ്ടികളും കഴിഞ്ഞാല്‍ പിന്നെ ഉള്ള പാഷന്‍ ഫോട്ടോഗ്രാഫിയാണ്. ക്യാമറകളുടെ ഒരു വലിയ ശേഖരം തന്നെ മമ്മൂക്കയുടെ കൈയ്യില്‍ ഉണ്ടെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. അതേപോലെ താന്‍ പോകുന്നിടത്തെല്ലാം ക്യാമറയും…

മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയ്ക്ക് സിനിമകളും വണ്ടികളും കഴിഞ്ഞാല്‍ പിന്നെ ഉള്ള പാഷന്‍ ഫോട്ടോഗ്രാഫിയാണ്. ക്യാമറകളുടെ ഒരു വലിയ ശേഖരം തന്നെ മമ്മൂക്കയുടെ കൈയ്യില്‍ ഉണ്ടെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. അതേപോലെ താന്‍ പോകുന്നിടത്തെല്ലാം ക്യാമറയും കൈയ്യില്‍ കരുതുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഇതിന് മുന്‍പും മമ്മൂക്കയുടെ ഉള്ളിലെ ആ ഫോട്ടോഗ്രാഫറെ സോഷ്യല്‍ മീഡിയ തിരിച്ചറിഞ്ഞതാണ്.

അദ്ദേഹം പകര്‍ത്തിയ ഫോട്ടോകള്‍ വൈറലായിട്ടുമുണ്ട്, ഇപ്പോഴിതാ നടി ശ്രിന്ദയ്ക്ക് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന മമ്മൂക്കയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി ശ്രിന്ദ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈ മമ്മൂക്കയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ”അമൂല്യം” എന്ന അടിക്കുറിപ്പോടെയാണ് ശ്രിന്ദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CahgB9TvbNR/?utm_source=ig_web_copy_link

മമ്മൂട്ടിയുടെ സഹായത്തോടെ ക്യാമറയില്‍ ഫൊട്ടോയെടുക്കുന്നതും അത് നോക്കുന്നതുമാണ് ചിത്രത്തില്‍. രണ്ടുപേരേയും വളരെ സ്‌റ്റൈലിഷായാണ് ചിത്രത്തില്‍ കാണുന്നത്. ശ്രിന്ദയ്ക്ക് വലിയൊരു ഭാഗ്യം തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മമ്മൂക്ക ശ്രിന്ദയ്ക്ക് ഫോട്ടോഗ്രാഫിയെ കുറിച്ച് പറഞ്ഞുകൊടുത്തത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കുകയാണ്.