‘ഹിറ്റ്‌ലറില്‍ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം’ സുചിത്ര

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി സുചിത്രയെ. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ മനസിലേക്ക് കടന്നു കയറിയത്. മലയാള ചിത്രങ്ങള്‍ അതുപോലെ തമിഴില്‍ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി സുചിത്രയെ. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ മനസിലേക്ക് കടന്നു കയറിയത്.
മലയാള ചിത്രങ്ങള്‍ അതുപോലെ തമിഴില്‍ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ സുന്ദരിയായ നായികയെന്നാണ് സുചിത്രയെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നത്.

അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന താരം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌ക്രീനിലെത്തിയിരിക്കുകയാണ്. മഴവില്‍ മനോരമയുടെ പണം തരും പടം എന്ന പരിപാടിയിലാണ് കുടുംബസമേതം അമേരിക്കയിലായ താരമെത്തിയത്. ഷോയുടെ അവതാരകന്‍ ജഗദീഷിന്റെ കൂടെ ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ച നടിയാണ് സുചിത്ര.

Suchitra about film
Suchitra 

അതേസമയം ഹിറ്റ്‌ലര്‍ സിനിമയില്‍ ജഗദീഷിന്റെ ജോഡിയാകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ കുറിച്ച് നടി ഷോയില്‍ തുറന്നു പറയുകയുണ്ടായി. ‘ജഗദീഷ്‌സിദ്ദീഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകളല്ലാതെ ഞാന്‍ ചെയ്ത ചിത്രങ്ങള്‍ കുറവാണ്. അതൊക്കെ സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഒട്ടനവധി ചിത്രങ്ങളില്‍ ജഗദീഷ്‌സിദ്ദീഖ് എന്നിവരോടൊപ്പം നായികയായി അഭിനയിച്ചതിന് ശേഷം ഒരു ചേഞ്ച് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഹിറ്റ്‌ലറില്‍ അഭിനയിക്കുമ്പോള്‍ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകന്‍ സിദ്ധിക്കിനോട് പറഞ്ഞത്.

ജഗദീഷേട്ടനോട് ചര്‍ച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോര്‍ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയിട്ടാണെന്ന് നടി പറഞ്ഞു. അതേസമയം എന്റേതെന്ന് പറയാന്‍ ഒരു ഹിറ്റ് ചിത്രം ഒന്നും ഇല്ലെങ്കില്‍ കൂടി ഞാന്‍ അര്‍ഹിക്കുന്നതിലേറെ സ്‌നേഹം പ്രേക്ഷകര്‍ എനിക്ക് തന്നിട്ടുണ്ട് അതിലെനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും സുചിത്ര പരിപാടിയില്‍ വെച്ച് പറഞ്ഞു.