സുഹാസിനി അണിഞ്ഞത് വെറുമൊരു സാരിയല്ല കേട്ടോ! പ്രത്യേകത അറിയേണ്ടെ?

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലേയും മിന്നും താരമാണ് സുഹാസിനി. താരത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ ഇന്നും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുഹാസിനിയുടെ സാരിയിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത് വെറുമൊരു സാരി മാത്രമല്ല എന്നാണ് താരം ഫോട്ടോകള്‍ക്കൊപ്പം കുറിച്ച വാക്കുകളിലൂടെ മനസ്സിലാകുന്നത്. മധുരൈ കൈക്കാട്ട് സുങ്കുടി സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

1000 ഡോട്ടുകളുള്ള വളരെ പ്രത്യേകത നിറഞ്ഞ ഒരു സാരിയാണ് ഇതെന്ന് ശ്രീമതി പറഞ്ഞതായി സുഹാസിനി കുറിച്ചിരിക്കുന്നു. തന്റെ കുട്ടിക്കാലത്ത് ഈ സാരി നെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത് എന്നാണ് നടി പറയുന്നത്. പരമക്കുടിയില്‍ റോഡിന് ഇരുവശവും നെയ്ത്തുകാര്‍ ഈ സാരി നെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്.. ആഗസ്റ്റ് ഏഴിലെ ദേശീയ കൈത്തറി ദിനം..

 

View this post on Instagram

 

A post shared by Suhasini Hasan (@suhasinihasan)

അത് നമുക്ക് ആഘോഷിക്കാം എന്നും നടി പങ്കുവെച്ച പോസ്റ്റിലൂടെ തന്റെ ആരാധകരോടായി പറയുന്നു. മാം.. സാരിയില്‍ എന്ത് സുന്ദരിയായിരിക്കുന്നു എന്നാണ് സുഹാസിനിയുടെ ഫോട്ടോകള്‍ പ്രിയപ്പെട്ടവര്‍ കമന്റ് ബോക്‌സില്‍ കുറിയ്ക്കുന്നത്. ഇതിന് മുന്‍പും താരം സാരി അണിഞ്ഞെത്തിയ ഫോട്ടോകള്‍

ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ദേശീയ കൈത്തറി ദിനം കൂടി ആരാധകരെ ഓര്‍മ്മിപ്പിച്ച് നമുക്ക് ഒരുമിച്ച് കൈത്തറി ആഘോഷിക്കാം.. എന്നാണ് സുഹാസിനി പറയുന്നത്.

Previous articleസിദ്ധാര്‍ത്ഥ് ഭരതന്റെ ‘ചതുരം’ എത്തുന്നു.. റിലീസ് ഉടന്‍!!
Next articleമകന്‍ അമ്മയോളം വളര്‍ന്നല്ലോ! വീക്കെന്‍ഡ് വൈബ് ഫോട്ടോകളുമായി നവ്യ നായര്‍!