അന്‍പതാം പിറന്നാളിന്റെ നിറവില്‍ നടി സുകന്യ. ലണ്ടനില്‍ ആണ് താരം പിറന്നാള്‍ ആഘോഷിച്ചത്. ജീവിതത്തിലെ ഈ മനോഹര ദിവസം ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചു.
”25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷിക്കാന്‍ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്നേഹിക്കുന്നവരില്‍നിന്നു കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി.” എന്നാണ് താരം കുറിച്ചത്.
താരത്തിന്റെ പിറന്നാള്‍ കേക്കും വളരെ സ്പെഷ്യല്‍ ആയിരുന്നു. താരം അഭിനയിച്ചിട്ടുള്ള സിനിമകളിലെ ചിത്രങ്ങള്‍ കേക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിറന്നാളിന് സുഹൃത്തുക്കള്‍ അയച്ച വിഡിയോ ആശംസകളും സുകന്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും നായികയായി തിളങ്ങി നിന്ന താരമാണ് സുകന്യ. 1989-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വറിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. 1994 ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു. തൂവല്‍ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവയ ശ്രദ്ധേയമായ ചിത്രങ്ങളാണ്.