രാവിലെ കാല് തൊട്ട് തൊഴണം, നിയന്ത്രണങ്ങൾ വെക്കുന്ന ആളായാലും കുഴപ്പമില്ല;വിവാഹത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഇങ്ങനെയാണെന്ന് സ്വാസിക

യുവ നടിമാരിൽ ശ്രദ്ധേയയാണ് സ്വാസിക. ചുരുങ്ങിയ കാലത്തിനുള്ളി മലയാളികളുടെ പ്രിയതാരമാകാൻ സ്വാസിക കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നടി. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷെ അതിന് വേണ്ടി…

യുവ നടിമാരിൽ ശ്രദ്ധേയയാണ് സ്വാസിക. ചുരുങ്ങിയ കാലത്തിനുള്ളി മലയാളികളുടെ പ്രിയതാരമാകാൻ സ്വാസിക കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നടി. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷെ അതിന് വേണ്ടി തിരക്ക് പിടിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്.

തനിക്ക് ഇത്ര വയസ്സായി. അതിനാൽ കല്യാണം കഴിക്കണം എന്ന ചിന്തയൊന്നുമില്ല. എന്നാൽ കല്യാണം കഴിക്കുന്നില്ലെന്ന മനോഭാവവും ഇല്ലെന്നും കല്യാണം പവിത്രമായി കാണുന്ന വ്യക്തിയാണ് ഞാൻ എന്നുമാണ് സ്വാസിക പറയുന്നത്.തന്റെ ഭർത്താവ് കുറച്ച് നിയന്ത്രണങ്ങൾ വെക്കുന്ന ആളായാലും എനിക്ക് കുഴപ്പമില്ലെന്ന് ഞാനൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ എല്ലാ സ്ത്രീകളും അങ്ങനെ ആവണമെന്ന് ഞാൻ പറഞ്ഞില്ലെന്നും നടി വ്യക്തമാക്കി.


തന്റെ ഭർത്താവിന് ഭക്ഷണം പാചകം ചെയ്യാൻ എനിക്കിഷ്ടമാണ്. അതുപോലെ ഭർത്താവ് വരുന്നത് വരെ കാത്തിരിക്കുന്നതും എനിക്കിഷ്ടമുള്ള കാര്യമാണ്. രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം എന്നുണ്ട് എന്നാൽ അത് എത്രത്തോളം പ്രാക്ടിക്കൽ ആവുമെന്ന് അറിയില്ലെന്നും ഇതക്കെ എന്റെ ഇഷ്ടങ്ങളാണെും ഇതാണ് തന്റെ വിവാഹ സങ്കൽപ്പവും പ്രണയ സങ്കൽപ്പവുമെന്ന് യുവനടി സ്വാസിക പറഞ്ഞു.