എന്തുകൊണ്ട് മതം മാറി: വിശദീകരണവുമായി നടി വനിത വിജയകുമാര്‍: അന്ധാളിപ്പ് മാറാതെ ആരാധകര്‍

അടുത്തിടെയാണ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് തമിഴ് നടി വനിത വിജയകുമാര്‍ മതം മാറിയത്. ബുദ്ധമതമാണ് താരം സ്വീകരിച്ചത്. നടിയുടെ മതം മാറ്റത്തിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ…

അടുത്തിടെയാണ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് തമിഴ് നടി വനിത വിജയകുമാര്‍ മതം മാറിയത്. ബുദ്ധമതമാണ് താരം സ്വീകരിച്ചത്. നടിയുടെ മതം മാറ്റത്തിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ മതം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

കൂടുതല്‍ സന്തോഷകരവും സമാധാനപൂര്‍ണവുമായ ജീവിതത്തിനുവേണ്ടിയാണ് താന്‍ മതം മാറിയതെന്നാണ് നടിയുടെ വിശദീകരണം. ഇസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍ ആരാധകര്‍ ഈ മറുപടിയില്‍ ഇപ്പോഴും തൃപ്തരല്ല.

തമിഴ് നടന്‍ വിജയകുമാര്‍-മഞ്ജുള ദമ്പതികളുടെ മൂത്ത മകളാണ് വനിത. വജിയിയുടെ നായികമായി ചന്ദ്രലേഖ എന്ന സിനിമയിലൂടെ സിനിമയിലേയ്ക്ക് കാലുവെച്ച നടി ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിദ്ധ്യമറിയിച്ചിരുന്നു.