സ്‌ട്രോങ് കുഞ്ഞിന് വേണ്ടി!!! നിറവയറില്‍ വെയ്റ്റ് ലിഫ്റ്റ് ചെയ്ത് വിദ്യാ ഉണ്ണി

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ശ്രദ്ധേയനായികയാണ് വിദ്യ ഉണ്ണി. നടി ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യാ ഉണ്ണി. 2011 ലിറങ്ങിയ ‘ഡോക്ടര്‍ ലവ്’ ആണ് വിദ്യയുടെ ആദ്യ ചിത്രം.…

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ശ്രദ്ധേയനായികയാണ് വിദ്യ ഉണ്ണി. നടി ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യാ ഉണ്ണി. 2011 ലിറങ്ങിയ ‘ഡോക്ടര്‍ ലവ്’ ആണ് വിദ്യയുടെ ആദ്യ ചിത്രം. എഞ്ചിനിയറിങ്ങ് പഠനത്തിനിടെയാണ് വിദ്യ സിനിമയിലേക്ക് എത്തിയത്.

‘ഡോക്ടര്‍ ലവ്’ന് ശേഷം സിനിമയില്‍ സജീവമല്ലായിരുന്നു വിദ്യ. സിനിമയിലില്ലെങ്കിലും ദിവ്യാ ഉണ്ണിയുമൊത്ത് ഡാന്‍സ് ഷോകളില്‍ സജീവമായിരുന്നു വിദ്യ. എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിലായിരുന്നു പഠനം.

ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് വിദ്യ. 2019 ലാണ് വിദ്യയുടെ വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് താരത്തിന്റെ ഭര്‍ത്താവ്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്.

വിദ്യ സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണെന്നൊക്കെ താരം അറിയിച്ചിരുന്നു. സീമന്തത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വിദ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറില്‍ വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വെയിറ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. സ്‌ട്രോങ് അമ്മയ്ക്ക് മാത്രമേ സ്‌ട്രോങ് കുഞ്ഞിന് ജന്മം നല്‍കാന്‍ ആകൂ എന്നു പറഞ്ഞാണ് വിദ്യ വീഡിയോ പങ്കുവച്ചത്.