ഗ്ലാമർ നായികമാരെല്ലാം കൂട്ടത്തോടെ മാലിദ്വീപിലേക്ക്, കാരണം തിരഞ്ഞു സോഷ്യൽ മീഡിയ!

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് തെന്നിന്ത്യൻ താര സുന്ദരികൾ എല്ലാം തങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിൽ പോകുന്നത്. ഓരോരുത്തർക്ക് പിറകെ മറ്റുള്ളവർ എല്ലാം ഇപ്പോൾ മാലിദ്വീപിൽ പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവരെല്ലാം…

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് തെന്നിന്ത്യൻ താര സുന്ദരികൾ എല്ലാം തങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിൽ പോകുന്നത്. ഓരോരുത്തർക്ക് പിറകെ മറ്റുള്ളവർ എല്ലാം ഇപ്പോൾ മാലിദ്വീപിൽ പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവരെല്ലാം അടിക്കടി ഇവിടേക്ക് പോകുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് ഇപ്പോൾ ആരാധകർ. തെന്നിന്ത്യൻ താരസുന്ദരിമാർ ഓരോരുത്തരായാണ് ഇപ്പോൾ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത്.
ആദ്യം മാലിദ്വീപിൽ പോയത് താരസുന്ദരി കാജലും ഭർത്താവും തങ്ങളുടെ മധുവിധു ആഘോഷിക്കാൻ ആയിരുന്നു. മാലിദ്വീപിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. കാജൽ തങ്ങളുടെ മധുവിധു ആഘോഷം കഴിഞ്ഞു തിരിച്ചു പോയതിന്റെ തൊട്ടടുത്ത ദിവസം ആണ് രാകുൽ പ്രീതും കുടുംബവും അവധി ആഘോഷിക്കാൻ അവിടേക്ക് എത്തിയത്. കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ രാകുലും പങ്കുവെച്ചിരുന്നു.
അതിനു ശേഷം നടി വേദികയും കുടുംബവും മാലിദ്വീപിൽ എത്തി. കുടുംബത്തിനൊപ്പം മാലിദ്വീപിൽ ചിലവഴിക്കുന്നതിന്റെ ചിത്രം വേദികയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരങ്ങൾ എല്ലാം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോകുന്നതിന്റെ കാരണം ആരാധകർ അന്വേഷിക്കാൻ തുടങ്ങിയത്. ഈ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇപ്പോൾ മറ്റൊരു താര സുന്ദരിയും മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
തെന്നിന്ത്യൻ താര സുന്ദരി സാമന്തയും ഭർത്താവ് നാഗചൈതന്യയും ഒന്നിച്ചു മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അവിടെ ചെന്ന് സ്‌കൂബാ ഡൈവിംഗ് ചെയ്യാൻ പോകുന്നതിന്റെ ചിത്രങ്ങളൊക്കെ ആരാധകർക്കൊപ്പം താരം പങ്കുവെച്ചു. ഇതോടെ ആരാധകരുടെ സംശയം ഇരട്ടിയായി. താരങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി മാലിദ്വീപിലേക്ക് പോകുന്നതിന്റെ കാരണം ഇത് വരെ പ്രേക്ഷകർക്കു കണ്ടെത്താൻ കഴിഞ്ഞില്ല.