ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങുന്ന നമ്മുടെ അച്യുതൻ

മാമാങ്കം സിനിമയിൽ തിളങ്ങുന്ന പുതുപ്പള്ളിയിൽ നിന്നൊരു ബാല താരം, അച്യുതൻ ബി നായർ. സിനിമയി ചന്ദ്രോത് ചന്തുണ്ണിയായി തിളങ്ങുന്നത് പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ഈ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്…

achuthan-b-nair

മാമാങ്കം സിനിമയിൽ തിളങ്ങുന്ന പുതുപ്പള്ളിയിൽ നിന്നൊരു ബാല താരം, അച്യുതൻ ബി നായർ. സിനിമയി ചന്ദ്രോത് ചന്തുണ്ണിയായി തിളങ്ങുന്നത് പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ഈ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത് വലിയ പണിക്കർ എന്ന കഥ പത്രത്തിന്റെ കുടുംബത്തിലെ ഇലമുറക്കാരൻ ആണ് ഛന്ദോത് ചന്തുണ്ണി, മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേർ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്.

achuthan-b-nair

മലപ്പുറത്തിന് സമീപം പാങ് എന്ന ഗ്രാമത്തിൽ ചന്ദ്രോത് ചന്തുണ്ണിക്ക് സ്മാരകവും ഉണ്ട്, അഞ്ചു വയസ്സ് മുതൽ കളരി പരിശീലിക്കുന്നുൻമുണ്ട് അച്യുതൻ, സ്കൂൾ കഴിഞ്ഞാൽ കളരിയാണ് അച്യുതന്റെ പ്രധാന ലോകം. പുതുപ്പള്ളി ഇരവി നല്ലൂരിലെ തടിക്കൽ കളരിയിലെ ബിജു വര്ഗീസ് ഗുരുക്കളുടെ കീഴിലാണ് പരിശീലനം. സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കോഴിക്കോട് സി വി എൻ കളരിയിലും പരിശീലിച്ചു. സിനിമയിലേക്ക് അവസരം കിട്ടിയതിനു ശേഷം രണ്ടു വര്ഷം പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളിലേക്ക് പോയത്

achuthan-b-nair

ആ സമയം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റി വെചു, പാഠ ഭാഗങ്ങൾ പഠിക്കുവാൻ അധ്യാപകരിൽ നിന്നും കൂട്ടികാരിൽ നിന്നിം നല്ല പിന്തുണ അച്യുതന് കിട്ടി, പുതുപ്പള്ളി ഇരവി നല്ലൂർ ഗോകുലത്തിൽ ബാല ഗോപാലന്റെയും ശോഭനയുടെയും മകന് അച്യുതൻ, മലയാള മനോരമ യിലെ ആര്ടിസ്റ്റാണ് ബാല ഗോപാലൻ, അച്യുതന്റെ സഹോദരി അരുന്ധതിക്ക് മൂന്ന് വയസ്സന് ഉള്ളത്, മാമാങ്കം സിനിമയിൽ ഏവരുടെയും മനസ്സ് കീഴടക്കുകയാണ് ഈ പതിനൊന്നു വയസ്സുകാരൻ.