ആദം ജോൺ നായിക മരണമടഞ്ഞു, യാഥാർഥ്യം തേടി മലയാളം സിനിമ ലോകം

വ്യാജ വാര്‍ത്തകള്‍ പണി കൊടുത്ത പല താരങ്ങളേയും നമുക്കറിയാം. ചിലപ്പോഴൊക്കെ ഇത്തരം വാര്‍ത്തകള്‍ താരങ്ങളെ കൊല്ലുക വരെ ചെയ്തിട്ടുണ്ട്. തന്റെ മരണ വാര്‍ത്ത കണ്ട് ഞെട്ടിയ കഥ സലീം കുമാറിനെ പോലെയുള്ള താരങ്ങള്‍ മുൻപ്…

വ്യാജ വാര്‍ത്തകള്‍ പണി കൊടുത്ത പല താരങ്ങളേയും നമുക്കറിയാം. ചിലപ്പോഴൊക്കെ ഇത്തരം വാര്‍ത്തകള്‍ താരങ്ങളെ കൊല്ലുക വരെ ചെയ്തിട്ടുണ്ട്. തന്റെ മരണ വാര്‍ത്ത കണ്ട് ഞെട്ടിയ കഥ സലീം കുമാറിനെ പോലെയുള്ള താരങ്ങള്‍ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു താരത്തേയും കൊന്നിരിക്കുകയാണ് വ്യാജ വാര്‍ത്തകള്‍. ആദം ജോണ്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികയായ മിഷ്ടി ചക്രവര്‍ത്തിയാണ് വ്യാജ വാര്‍ത്തകളുടെ പുതിയ ഇര.
വൃക്ക തകരാറിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖര്‍ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. എന്നാല്‍ പേരിലെ സാമ്യത മൂലം ചില മാധ്യമങ്ങള്‍ നല്‍കിയത് മിഷ്ടി ചക്രവര്‍ത്തി മരിച്ചുവെന്നായിരുന്നു. പിന്നാലെ മിഷ്ടി തന്നെ പ്രതികരങ്ങളുമായി എത്തുകയായിരുന്നു.
https://www.facebook.com/Mishti/photos/a.259910100883729/1567404780134248/?__cft__%5B0%5D=AZVw9qTLBlLfN4ZSdjTOHj_M1aKIUFsMa24tBOytYb3_NCzlgaDT6wLcG-YoZyO_e9_x6ils7PNYQmHsP8gIbGSQRT9MtN8XaccIQ3VHjkVr1XraJSR9ylNs3l8jlaEqWPkjQ5fpWFo3bAFI02sKqZ_Eej4e5YuTlFzOTnI_LajRLH96db6mCwNG1BBJ-BIXdOg&__tn__=EH-R
ഫേസ്ബുക്കിൽ തരാം ഇങ്ങനെ പറയുന്നു,  ‘ചില വാര്‍ത്തകള്‍ പ്രകാരം ഞാന്‍ ഇന്ന് മരിച്ചു. ദെെവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട് എന്നായിരുന്നു മിഷ്ടിയുടെ പോസ്റ്റ്’. വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. ആദം ജോണിലൂടെയാണ് മിഷ്ടി മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് മിഷ്ടി എത്തിയത്.
എന്നാൽ മറാത്തി നടിയായ മിഷ്‌ടി മുഖർജി തെലുഗു, ഹിന്ദി, ബംഗാളി സിനിമകളിലൂടെ ജനപ്രീതി നേടിയിട്ടുള്ള നടിയാണ്. 2012 ൽ പുറത്തിറങ്ങിയ ബോളിവുഡ്  ചിത്രം ‘ലെെഫ് കി തോ ലഗ് ഗയി ലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നടി കുറച്ചുനാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വെെകിട്ടോടെയായിരുന്നു മരണം. ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോ ഡയറ്റിലായിരുന്നു മിഷ്തി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വൃക്ക തകരാറിലാക്കിയതെന്നാണ് കുടുംബം പറയുന്നത്.