കങ്കണ ദുർമന്ത്രവാദിനി തന്നെയാണ്.. അശുദ്ധരക്തം കലർന്ന ഭക്ഷണം അവൾ തനിക്ക് തന്നിട്ടുണ്ടെന്ന് മുൻകാമുകൻ

തന്റെ ആർത്തവ രക്തം കലർത്തിയ പലഹാരം വിതരണം ചെയ്തുവെന്ന വിവാദ വാർത്തയെ കുറിച്ച് കങ്കണ റൗണത് അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. താൻ അല്ല തന്റെ മുൻ കാമുകൻ അധ്യായൻ സുമൻ ആണ് ദുർമന്ത്രവാദം ചെയ്തിരുന്നത്…

തന്റെ ആർത്തവ രക്തം കലർത്തിയ പലഹാരം വിതരണം ചെയ്തുവെന്ന വിവാദ വാർത്തയെ കുറിച്ച് കങ്കണ റൗണത് അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. താൻ അല്ല തന്റെ മുൻ കാമുകൻ അധ്യായൻ സുമൻ ആണ് ദുർമന്ത്രവാദം ചെയ്തിരുന്നത് എന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി എത്തിയിരിക്കുകയാണ് അധ്യായൻ സുമൻ

കങ്കണയെ കുറിച്ച് അധ്യായൻ സുമൻ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ തന്നിൽ ദുർമന്ത്രവാദം നടത്താൻ ശ്രമിച്ചു എന്ന് വ്യക്തമാക്കിയത്.തന്നെ അശുദ്ധ രക്തം കുടിപ്പിച്ചിട്ടുണെന്നും സുമൻ പറഞ്ഞു. ‘ഒരു ദിവസം എന്നോട് രാത്രി വീട്ടിലേക്ക് ചെല്ലാൻ കങ്കണ പറഞ്ഞു. എന്തോ ഒരു പൂജ ഉണ്ടെന്നും രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പൂജയെന്നും പറഞ്ഞു.കറുത്ത വസ്ത്രമായിരുന്നു അന്ന് അവൾ ധരിച്ചിരുന്നത്. വീട്ടിൽ ദൈവത്തിന്റെ രൂപങ്ങളും തീകുണ്ഡവും ഉണ്ടായിരുന്നുവെന്നും അധ്യായൻ പറഞ്ഞു.

ചില മന്ത്രങ്ങൾ ചൊല്ലാൻ പറഞ്ഞുവെന്നും അതിനു ശേഷം എന്നെ പൂട്ടിയിട്ടു, അപ്പോൾ എനിക്ക് പേടിയായിയെന്നും എന്നോട് മന്ത്രം ചൊല്ലാൻ പറഞ്ഞെന്നും ഞാൻ മന്ത്രം ചൊല്ലാതെ ചൊല്ലിയെന്ന് പറഞ്ഞു . കങ്കണ സ്ഥിരമായി തന്നെ ജോത്സ്യന്റെ അടുത്ത് കൊണ്ടു പോകുമായിരുന്നു. അവൾ എന്നിൽ ദുർമന്ത്രവാദം ചെയ്യുകയായിരുന്നു എന്നാണ് ആ ജോത്സ്യൻ എന്നോട് പറഞ്ഞത്.കൂടാതെ നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്ന് ജോത്സ്യൻ ചോദിച്ചു. ഉണ്ടാക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ തന്റെ അശുദ്ധ രക്തം കലർത്തുന്നുണ്ടെന്ന് ജോത്സ്യൻ പറഞ്ഞുവെന്നുമാണ് അധ്യായൻ സുമൻ വെളിപ്പെടുത്തിയിരിക്കുന്നത്