റിലീസിന് മുന്‍പേ ‘ആദിപുരുഷ് ‘ന്റെ സംവിധായകന് കോടികള്‍ വിലയുള്ള കാര്‍ സമ്മാനം!!

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. എന്നാല്‍ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ വിഎഫ്എക്‌സ് രംഗങ്ങള്‍ ഒട്ടും നിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.…

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. എന്നാല്‍ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ വിഎഫ്എക്‌സ് രംഗങ്ങള്‍ ഒട്ടും നിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സിനിമ തീയറ്ററില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആദിപുരുഷ് സംവിധായകനായ ഓം റാവത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ കോടികള്‍ വിലവരുന്ന സമ്മാനം നല്‍കിയതായാണ് വാര്‍ത്തകള്‍.

എഫ് 8 ട്രിബ്യൂട്ടോ കാര്‍ ആണ് ഓം റാവത്തിന് ഭൂഷണ്‍ കുമാര്‍ നല്‍കിയതെന്ന് പറയുന്നു. 4.02 കോടിയാണ് ഈ കാറിന്റെ വില. സാധാരണഗതിയില്‍ സിനിമ ബോക്‌സ് ഓഫീസില്‍ വിജയം ആകുന്നതോടെയാണ് നിര്‍മ്മാതാക്കള്‍ സംവിധായകനും മറ്റും ഇത്തരം വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാറുള്ളത്. ഇതിപ്പോള്‍ സിനിമയുടെ റിലീസിന് മുന്‍പേ തന്നെ നിര്‍മ്മാതാവ് സംവിധായകന് ഏറ്റവും വിലകൂടിയ ഒരു സമ്മാനം തന്നെ നല്‍കി എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇത് ഭൂഷണ്‍ കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന വാഹനമാണെന്നും പറയപ്പെടുന്നു. ചിത്രം പ്രദര്‍ശനത്തിന് എത്തി സാമ്പത്തിക വിജയം നേടുന്നതിന് മുന്‍പേ നിര്‍മ്മാതാവ് കോടികള്‍ വിലയുള്ള സമ്മാനം നല്‍കണം എങ്കില്‍

അദ്ദേഹത്തിന് ഈ സിനിമ വിജയം ആകുമെന്ന് അത്രമേല്‍ ഉറപ്പ് ഉണ്ടായിരിക്കാം എന്നാണ് വാര്‍ത്ത അറിഞ്ഞ സിനിമാ പ്രേമികളുടെ കണ്ടെത്തല്‍. ഇത്രയധികം ട്രോളുകള്‍ സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒപ്പം മതവികാരത്തെ വ്രണപ്പെടുത്തി എന്ന പേരിലും തുടക്കം മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ട സിനിമയാണ് ആദിപുരുഷ്. രാമായണം പശ്ചാത്തലമായാണ് ആദിപുരുഷ് എത്തുന്നത്. 500 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ടീസര്‍ വിഷ്വല്‍ എഫക്റ്റ്‌സിന്റെ കാര്യത്തില്‍ ഒട്ടും നിലവാരം പുലര്‍ത്തിയില്ലെന്നും ഇതല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്നുമാണ് പലരും പറഞ്ഞത്.

എന്നാല്‍ 3ഡിയില്‍ തയ്യാറാക്കപ്പെടുന്ന ചിത്രം ബിഗ് സ്‌ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെന്നും മൊബൈല്‍ സ്‌ക്രീനില്‍ കണ്ടാല്‍ അത് ആസ്വദിക്കാനാവില്ലെന്നുമായിരുന്നു ട്രോളുകള്‍ക്ക് എതിരെ സംവിധായകന്‍ ഓം റാവത്ത് പ്രതികരിച്ചത്. പ്രഭാസിന് പുറമെ ബോളിവുഡ് താരം സെയ്ഫ് അലിഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 2023 ജനുവരി 12 ന് ആണ് റിലീസാകുന്ന സിനിമ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലുമെത്തും.