ന്യായത്തിന്റെ കരങ്ങള്‍ കൊണ്ടായിരിക്കും അന്യായത്തിന്റെ ഉന്മൂലനം!!! ശ്രീരാമനായി പ്രഭാസ്, സെയ്ഫ് അലി ഖാന്‍ രാവണനും; ‘ആദിപുരുഷ്’ ടീസര്‍

രാമായണം ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്ത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രമാണ് ആദിപുരുഷ്. സണ്ണി സിംഗ്,…

രാമായണം ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്ത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രമാണ് ആദിപുരുഷ്. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്തി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ് നടന്നത്. ടി സീരീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

രാമായണം അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 2023 ജനുവരി 12നാണ് ആദിപുരുഷിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും ചിത്രം എത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലാണ് ചിത്രം തിയ്യറ്ററിലെത്തുക.