Film News

‘ആദിപുരുഷ്’ ഇനി പ്രഭാസിന്റെ വരവ്..! ഇത് ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം!

പ്രഭാസ് നായകനായി എത്തുന്ന ഓരോ സിനിമയും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.. അത്തരത്തില്‍ പ്രഖ്യാപനത്തോട് തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടിയ പ്രഭാസ് നായകനായി എത്തുന്ന സിനിമയാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ സിനിമയെ കുറിച്ച് ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷന്റെ ടീസര്‍ ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രഭാസും ഈ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

2023 ജനുവരി 22ന് ആയിരിക്കും സിനിമാ പ്രേക്ഷകരിലേക്ക് എത്തുക.. ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഈ വിവരം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, ടീസര്‍ റിലീസിന് ഈ മാജിക് ജേര്‍ണിയുടെ ഭാഗമാകാന്‍ ഏവരേയും ക്ഷണിക്കുക ആണ് പ്രഭാസ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട്. അയോധ്യയിലെ സരയു നദിയുടെ തീരത്ത് വെച്ച് ആയിരിക്കും ആദിപുരുഷ് ന്റെ ടീസറും പോസ്റ്ററും പുറത്ത് വിടുക..

ഒക്ടോബര്‍ രണ്ടിന് രാത്രി 7.11ന് ആണ് സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ പരിപാടി. ‘രാഘവ’എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രഭാസ് സിനിമയില്‍ എത്തുക. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. അഞ്ഞൂറ് കോടി ബജറ്റിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സാണ് സിനിമയുടെ ഒടിടി റിലീസ് ഏറ്റെടുത്തിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ പ്രഭാസ് ചിത്രത്തിന് വേണ്ടി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.. സലാര്‍ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ഇനി പ്രഭാസിന്റേതായി വരാനിരിക്കുന്ന ചിത്രം.

Recent Posts

മനോഹര ചുവടുകളുമായി തൃഷയും ശോഭിതയും! ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ ഗാന വീഡിയോ

സൂപ്പര്‍ ഹിറ്റ് മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്ന് നീക്കം ചെയ്ത 'സൊല്‍' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. തൃഷയുടെയും…

2 hours ago

ഫ്രാന്‍സിലെ വേദിയിലും മുഴങ്ങി രഞ്ജിതമേ…!! പ്രതികരിച്ച് രശ്മിക മന്ദാന

'വാരിസി'ലെ രഞ്ജിതമേ.. ഗാനം കടല്‍ കടന്നും ഹിറ്റ്. വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിലെ രഞ്ജിതമേ.. ഗാനം ഭാഷയും…

4 hours ago

പൈസ വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം നല്‍കി! പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് കൊടുക്കും: വിവാദത്തില്‍ പ്രതികരിച്ച് ഷെഫീക്കിന്റെ സന്തോഷം ടീം

ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്ത്. ബാല ഷെഫീക്കിന്റെ…

5 hours ago