പ്രഭാസിന്റെ ‘ആദിപുരുഷ്’ പുതിയ പോസ്റ്റർ കാണാം

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.സിനിമയിൽ സെയ്ഫ് അലിഖാൻ, കൃതി സനോൻ, സണ്ണി സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ കഥയാണ് ആദിപുരുഷ്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമനായി പ്രഭാസും സെയ്ഫ് അലി ഖാൻ രാവണനായുമാണ് എത്തുന്നത്.കൃതി സനോൻ സീതയാവുന്നു. 2023 ജനുവരി 12 ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ് ആദിപുരുഷ്.ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത് അയോധ്യയിൽ വെച്ചായിരുന്നു. ഏകദേശം 500 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ് ആദിപുരുഷ്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു, അതിന് പിന്നാലെ ചിത്രത്തിനെതിരെ എതിർപ്പുമായി നിരവധി പേരെത്തിയിരുന്നു.സിനിമയിലെ വിഎഫ്എക്‌സിനും കഥാപാത്രങ്ങളുടെ ലുക്കിനും എതിരെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനമാണ് ഉയർന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം,കന്നട എന്നീ ഭാഷകളിലാണ് ആദിപുരുഷ് റിലീസിന് ഒരുങ്ങുന്നത്. അതേ സമയം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്

Previous articleനിങ്ങൾക്ക് ഇനി ആളുമാറിയതായിരിക്കുവോ?’ നാലാംമുറ’യിലെ ടീസർ പുറത്ത്
Next articleഅർജുൻ അശോകന്റെ ‘തട്ടാശ്ശേരി കൂട്ടം’ നവംബറിൽ തിയറ്ററുകളിലേക്ക്