ട്രോളുകള്‍ ഒരുപാട് നേരിട്ടു എങ്കിലും ആദിപുരുഷ് എന്ന വമ്പന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരിലേക്ക് ഇതാ ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വിവരം. സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ തീയതി പുതുക്കിക്കൊണ്ട് ഇപ്പോള്‍ ഏറ്റവും പുതിയ റിലീസ് തീയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും മറ്റ് വമ്പന്‍ സ്റ്റാറുകളുടെ പടങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നതുകൊണ്ടാണ് റിലീസ് തീയതി മാറ്റിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴില്‍ വിജയ്യുടെ വരിശും അജിത്തിന്റെ തുനിവും പൊങ്കല്‍ റിലീസുകളായി എത്തുന്നുണ്ട്. ഇതോടൊപ്പം ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രം വാള്‍ട്ടര്‍ വീരയ്യ എന്ന സിനിമയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
അതേസമയം, പ്രഖ്യാപനം മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ട സിനിമയാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമായണത്തെയും രാവണനെയും എല്ലാം തെറ്റായി ചിത്രീകരിച്ചിരിക്കുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സ് വര്‍ക്കുകള്‍ക്കും നേരെ പരിഹാസങ്ങളും ട്രോളുകളും ഉണ്ടായിരുന്നു.
കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്സ് മാറ്റാന്‍ വേണ്ടിയാണ് ഇപ്പോള്‍ റിലീസ് തീയതി നീട്ടിയത് എന്നുള്ള സംസാരങ്ങളും ഉണ്ട്. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
IT’S OFFICIAL… ‘ADIPURUSH’ SHIFTS TO A NEW DATE: 16 JUNE 2023… #Adipurush – starring #Prabhas, #SaifAliKhan, #KritiSanon and #SunnySingh – has moved to a new date… Will now arrive in *cinemas* on 16 June 2023… OFFICIAL STATEMENT of director #OmRaut… pic.twitter.com/CFCqOi4o23
— taran adarsh (@taran_adarsh) November 7, 2022