നടുക്കടലില്‍ ആക്ഷന്‍ രംഗങ്ങള്‍! ‘അടിത്തട്ട്’ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.!!

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് അടിത്തട്ട്. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ സിനിമയാണ് അടിത്തട്ട്. സിനിമയുടെ വലിയൊരു ഭാഗവും കടലില്‍ തന്നെയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ട്രെയിലറിലും സിനിമയുടെ പേര് പോലെ തന്നെ കടല്‍ എത്രത്തോളും പ്രാധാന്യമുള്ളതാണെന്ന് കാണിച്ച് തരുന്നു.

ഇപ്പോള്‍ പുറത്ത് ഇറങ്ങിയിരിക്കുന്ന ട്രെയിലറില്‍ രാത്രി സമയത്ത് നടു കടലില്‍ വെച്ച് നടക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തന്നെ സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ളതാണ്. ഈ സിനിമ എത്രത്തോളും റിസ്‌ക് എടുത്താണ് ചെയ്തത് എന്ന് സിനിമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തന്നെ പറഞ്ഞിരുന്നു.

മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ കുറിച്ചും അവര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുമാണ് ഈ ചിത്രം പറയുക. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലായള സിനിമയില്‍ വളരെ വൈകി ആണെങ്കിലും മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച് എത്തുന്ന അലക്‌സാണ്ടര്‍ പ്രശാന്ത് അടിത്തട്ട് എന്ന ഈ സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്.

ജയപാലന്‍, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് അടിത്തട്ട് ഒരുക്കിയിരിക്കുന്നത്. സിനിമ ജൂലൈ 1 ന് തീയറ്ററുകളില്‍ എത്തും.

Previous articleആകാശത്ത് ദൃശ്യവിസ്മയമൊരുക്കി കടുവ; അഭിമാന നിമിഷമെന്ന് പൃഥ്വിരാജ്
Next articleപ്രിയതമന് യാത്രാമൊഴിയേകി മീന, അമ്മയെ ആശ്വസിപ്പിച്ച് മകള്‍; വീഡിയോ