രേവതിചേച്ചി ഒരു ആക്ടിങ് പവർ ഹൗസ്: അദിവി ശേഷ്

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതഥ പ്രമേയമാകുന്ന ചിത്രം മേജർ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്‍ണനായി വേഷമിടുന്നത് തെലുങ്ക് നടൻ അദിവി ശേഷ് ആണ്. ചിത്രത്തിൽ നടി രേവതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അദിവി ശേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുള്ളത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദിശേഷ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. എനിക്ക് രേവതി ചേച്ചിയുമായി ഒരുപാട് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. അവരൊരു ആക്ടിങ് പവർ ഹൗസ് ആണ്. അവർ സൗമ്യമായിട്ടുള്ള ഒരാളാണ് താരം പറയുന്നു.

മഹേഷ് ബാബു സാർ ഈ സിനിമ കണ്ടതിനു ശേഷം പറഞ്ഞത്, എനിക്ക് പ്രകാശ് രാജിന്റെ അഭിനയവും പ്രസംഗവുമൊക്കെ ഇഷ്ടമായി. പക്ഷെ അതിനു റിയാക്ഷനായി രേവതി ചേച്ചി നൽകുന്ന എക്സ്പ്രെഷൻ ആണ് കൂടുതൽ ഇഷ്ടമായതെന്നാണ്. അത് മനോഹരമായിരുന്നു. ഞാനും മഹേഷ് ബാബു സാറും വിശ്വസിക്കുന്നത് രേവതി ചേച്ചിയെ എടുത്തതാണ് ഈ സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ് അദിവി ശേഷ് കൂട്ടിച്ചേർത്തു.

ഹിന്ദി, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഫെബ്രുവരി 11ന് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് മേജറിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

അദിവി ശേഷിനെ കൂടാതെ ശോഭിത ധൂലിപാല സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.

2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലായാളിയ സൈനികനാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെയാണ് ജീവൻ ബലി നലകി മേജർ സന്ദീപ് ഉണ്ണികൃഷ്ണനെന്ന എൻ എസ് ജി കമാൻഡോ രക്ഷിച്ചത്.

മുംബൈയിലെ താജ് ഹോട്ടലിൽ നുഴഞ്ഞു കയറിയ പാക്കിസ്ഥാൻ ഭീകരാറിൽ നിന്നും രാജ്യത്തെ രക്ഷിക്കാനെത്തിയ 51 പേരടങ്ങുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡ് ടീമിന്റെ നായകനായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. മരണാനന്തര ബഹുമതിയായി അശോകചക്രം നൽകി രാജ്യം സന്ദീപിനെ ആദരിച്ചിരുന്നു്.

Vishnu