ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ അദ്‌നാന്‍ സാമി!

ബോളിവുഡിലെ പ്രശസ്ത ഗായകനാണ് അദ്‌നാന്‍ സാമി. ലക്ഷക്കണക്കിന് ആരാധകരാണ് അദ്‌നാന്‍ സാമിയ്ക്കുള്ളത്. ഇപ്പോഴിതാ അദ്‌നാന്‍ സാമിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. അദ്ദേഹം തന്നെയാണ് തന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ കണ്ട് ഇത് ശരിയ്ക്കും അദ്‌നാന്‍ സാമി തന്നെയാണോ എന്നാണ് ചോദിക്കുന്നത്. വിശ്വസിക്കാന്‍ കഴിയാത്ത മാറ്റം എന്നാണ് ചിത്രങ്ങള്‍ കണ്ട പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ മാലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് അദ്‌നാന്‍. ഏതാണ്ട് 155 കിലോ താരം കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ ഈ ഫിറ്റ്‌നസ് യാത്ര നിരവധി പേര്‍ക്ക് പ്രചോദനമാകുന്നതാണ്. താരം പങ്കുവെച്ച് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ നിരവധിപേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. ഒട്ടനവധി ലൈക്കുകള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. എങ്ങനെ ഈ മാറ്റം എന്നാണ് പലരും ചോദിക്കുന്നത്. ഈ ട്രിക്ക് പറഞ്ഞുതരണമെന്ന് ആവശ്യപ്പെടുന്നവരും കൂട്ടത്തില്‍ ഉണ്ട്.

Anu B