Film News

220 കിലോയില്‍ നിന്ന് 65 കിലോയിലേക്ക് മാറിയതെങ്ങനെയെന്ന് വെളിപ്പെടുത്ത് അദ്‌നാന്‍ സമി

ഒട്ടനവധി ഗാനങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളെ ആരാധകരാക്കിയ ഗായകനാണ് അദ്‌നന്‍ സമി. അടുത്തിടെ തന്റെ മാലദ്വീപ് വെക്കേഷന്റെ ചിത്രങ്ങള്‍ അദ്‌നാന്‍ സമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ കണ്ടവരെല്ലാം അതിശയിച്ചു പോയി. കണ്ടാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത മാറ്റമായിരുന്നു സമിയുടേത്. 220 കിലോ ഭാരമുണ്ടായിരുന്ന ഗായകന്‍ വെറും 16 മാസത്തില്‍ 65 കിലോ കുറച്ചിരിക്കുന്നു.
ശസ്ത്രക്രിയ വഴിയൊന്നുമല്ല താന്‍ ഭാരം കുറച്ചതെന്ന് താരം വെളിപ്പെടുത്തുന്നു.

ഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തില്‍ 80 ശതമാനം മാനസികമായ നിശ്ചയദാര്‍ഢ്യവും 20 ശതമാനം ശാരീരികവുമായ അധ്വാനമാണെന്നാണ് സമി പറയുന്നത്. 2005ല്‍ ലിംഫഡീമയ്ക്കുള്ള ശസ്ത്രക്രിയക്ക് സമി വിധേയനായിരുന്നു. അതിന് ശേഷം പരിപൂര്‍ണമായ ബെഡ് റെസ്റ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ഇതോടെ ഭാരം വല്ലാണ്ട് കൂടുകയും പേശികള്‍ക്ക് കീഴിലുള്ള കൊഴുപ്പ് ശ്വാസകോശത്തെ അമര്‍ത്തി ശ്വാസമെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. ഭാരം കുറച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ മരണപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് സമി ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.

വൈറ്റ് റൈസ്, ബ്രഡ്, ജങ്ക് ഫുഡ്, എണ്ണ, പഞ്ചസാര എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കി. കാലറി കുറഞ്ഞതും ഉയര്‍ന്ന പ്രോട്ടീന്‍ മൂല്യമുള്ളതുമായ ഡയറ്റ് അദ്ദേഹം പിന്തുടര്‍ന്നു. സാലഡും മീനും വേവിച്ച പരിപ്പുമായിരുന്നു മുഖ്യ ഭക്ഷണം. പഞ്ചസാരയിടാത്ത ഒരു കപ്പ് ചായ കുടിച്ച് കൊണ്ടാണ് സമി തന്റെ ദിവസം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് പച്ചക്കറി സാലഡും കുറച്ച് മീനും. രാത്രി അത്താഴത്തിന് വേവിച്ച പരിപ്പോ ചിക്കനോ കഴിക്കും. അരിയോ ചപ്പാത്തിയോ ഒന്നും കഴിക്കില്ല. സ്‌നാക്‌സായി വീട്ടിലുണ്ടാക്കിയ പോപ്‌കോണും കഴിക്കുമായിരുന്നെന്ന് സമി പറയുന്നു. 40 കിലോ കുറഞ്ഞതോടെ ട്രെഡ്മില്ലില്‍ ലഘുവായ വ്യായാമം ആരംഭിച്ചു. ഡയറ്റും വ്യായാമവും ഒരുപോലെ കൊണ്ടുപോയി ഗായകന്‍.

Recent Posts

മനോഹര ചുവടുകളുമായി തൃഷയും ശോഭിതയും! ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ ഗാന വീഡിയോ

സൂപ്പര്‍ ഹിറ്റ് മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്ന് നീക്കം ചെയ്ത 'സൊല്‍' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. തൃഷയുടെയും…

3 hours ago

ഫ്രാന്‍സിലെ വേദിയിലും മുഴങ്ങി രഞ്ജിതമേ…!! പ്രതികരിച്ച് രശ്മിക മന്ദാന

'വാരിസി'ലെ രഞ്ജിതമേ.. ഗാനം കടല്‍ കടന്നും ഹിറ്റ്. വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിലെ രഞ്ജിതമേ.. ഗാനം ഭാഷയും…

5 hours ago

പൈസ വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം നല്‍കി! പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് കൊടുക്കും: വിവാദത്തില്‍ പ്രതികരിച്ച് ഷെഫീക്കിന്റെ സന്തോഷം ടീം

ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്ത്. ബാല ഷെഫീക്കിന്റെ…

6 hours ago