മലയാള സിനിമയിലെ ചിരിയുടെ മാലപ്പടക്കം തീർത്ത അടൂർ ഭാസി ഇന്ന് ഓർമ്മയായിട്ടു 33 വര്ഷം 

മലയാള സിനിമയിലെ ചിരിയുടെ മാല പടക്കം തീർത്ത ഒരു അതുല്യ കലാകാരൻ തന്നെ ആയിരുന്നു അടൂർ ഭാസി, ഇപ്പോൾ താരത്തിന്റെ 33)൦ ഓർമദിനം ആണ് നടക്കുന്നത്. ഭാസ്കരൻ നായർ എന്ന അടൂർ ഭാസി നാടകത്തിലൂടെ…

മലയാള സിനിമയിലെ ചിരിയുടെ മാല പടക്കം തീർത്ത ഒരു അതുല്യ കലാകാരൻ തന്നെ ആയിരുന്നു അടൂർ ഭാസി, ഇപ്പോൾ താരത്തിന്റെ 33)൦ ഓർമദിനം ആണ് നടക്കുന്നത്. ഭാസ്കരൻ നായർ എന്ന അടൂർ ഭാസി നാടകത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ എത്തിയിരുന്നത്. 1953  ലെ തിരമാല എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ അഭിനയ ചക്രവർത്തി മലയാള സിനിമയിൽ എത്തിയിരുന്നത്.

പിന്നീട് 36  വര്ഷം കൊണ്ട് അദ്ദേഹം 600  ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തു. ഹാസ്യ സാഹിത്യകാരനായ ഇ വി കൃഷ്ണപിള്ളയുടെ മകൻ ആയിരുന്നു അദ്ദേഹം. താരം ആദ്യ കാലങ്ങളിൽ തിരുവനന്തപുരത്തു ആയിരുന്നു താമസിച്ചത്, അച്ഛന്റെ മരണ ശേഷം അദ്ദേഹം അടൂരിൽ താമസം ആരംഭിച്ചു, അതിനു ശേഷം ആണ് താരത്തിന്റെ പേരിനോടൊപ്പം അടൂർ എന്ന സ്ഥലപ്പേരും വന്നത്.

അഭിനയം കൂടാതെ പത്രപ്രവർത്തകനും, ഗായകൻ ,നിർമാതാവ് എന്നി മേഖലകളിലും തന്റേതായ നൈപുണ്യം കാണിച്ചിരുന്നു. താരത്തിന്റെ കുരുവി പെട്ടിനമ്മുടെ പെട്ടി കടുവപെട്ടിക്ക് വോട്ടില്ല എന്ന പാടി അഭിനയിച്ച താരത്തിന്റെ കഥാപത്രം ഇന്നും പ്രേഷകരുടെ മനസിൽ നിന്നും മായില്ല. വൃക്ക രോഗത്തെ തുടർന്ന് 1990  മാർച്ച് 29 നെ തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ മരണപ്പെടുകയും ചെയ്യ്തിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ 33 മാത്ത് ചരമവാർഷികം ആണ്,