‘ഞങ്ങളൊന്ന് ജീവിച്ചു തുടങ്ങിയതേയുള്ളു’ ത്രില്ലടിപ്പിച്ച് അദൃശ്യം സിനിമ ട്രെയിലര്‍

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബൈലിംഗ്വെല്‍ ചിത്രം (മലയാളം, തമിഴ്) അദൃശ്യത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം നവംബര്‍ 18ന് തിയറ്ററുകളിലെത്തും. നിരവധി മലയാളം തമിഴ്…

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബൈലിംഗ്വെല്‍ ചിത്രം (മലയാളം, തമിഴ്) അദൃശ്യത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം നവംബര്‍ 18ന് തിയറ്ററുകളിലെത്തും. നിരവധി മലയാളം തമിഴ് താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നരേന് പുറമെ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് എത്തുന്നത്. എന്ന് തോന്നിപ്പിക്കുവിധം അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ഒരുക്കുന്ന ചിത്രം നവാഗതനായ സാക് ഹാരിസാണ് സംവിധാനം ചെയ്യുന്നത്.

ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.