ഭാവനയുടെ വയറിന് സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കില്‍-അഡ്വക്കറ്റ് സംഗീത ലക്ഷ്മണ

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ എത്തിയ ഭാവനയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വസ്ത്ര ധാരണമാണ് വൈറലായിരിക്കുന്നത്. വ്യത്യസ്ത വേഷത്തിലാണ് ഭാവന ചടങ്ങിനെത്തിയത്. ഭാവന…

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ എത്തിയ ഭാവനയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വസ്ത്ര ധാരണമാണ് വൈറലായിരിക്കുന്നത്. വ്യത്യസ്ത വേഷത്തിലാണ് ഭാവന ചടങ്ങിനെത്തിയത്.

ഭാവന ധരിച്ചത് ശരീരഭാഗങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമാണ്. യഥാര്‍ഥത്തില്‍ ഭാവന ധരിച്ചത് സ്‌കിന്‍ കളര്‍ രീതിയിലുള്ള ഡ്രസ്സ് ആണ്. ഒറ്റ നോട്ടത്തില്‍ ശരീരഭാഗങ്ങളാണ് കാണുന്നതെന്ന് തോന്നുമെങ്കിലും നന്നായി സൂക്ഷിച്ചു നോക്കുമ്പോള്‍ സ്‌കിന്‍ കളര്‍ വസ്ത്രമാണെന്ന് വ്യക്തമാണ്. മോശമായ വസ്ത്രം ഒന്നും അല്ല ഭാവന ധരിച്ചിട്ടുള്ളത് എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. നിരവധി പേര്‍ മോശം വസ്ത്രം എന്നും ആരോപിച്ച് എത്തിയിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ അഡ്വക്കറ്റ് സംഗീത ലക്ഷ്മണ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സിനിമാ നടി ഭാവനയുടെ വയറു ഭാഗം മുന്‍പൊരിക്കലും ഇമാജിന്‍ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കില്‍ എന്ന്, ഇപ്പോള്‍ തോന്നി പോയത് എനിക്ക് മാത്രമാണോ എന്നാണ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്താനിരിക്കുകയാണ് ഭാവന.
ഷറഫുദ്ദീന്റെ നായികയായി ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലൂടെ ഭാവന തിരിച്ചെത്താനിരിക്കുകയാണ്. അതിനിടയെയാണ് ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്ന് താരത്തിന് ഗോള്‍ഡന്‍ വിസയും ലഭിച്ചത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ താരം എത്തിയതിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.